ലൈംഗികത്തൊഴിലാളി പ്രണയം ലേലം ചെയ്‌തു
സാന്റിയോഗോ: ചിലിയിലെ ലൈംഗികത്തൊഴിലാളിയായ സ്‌ത്രീ ജീവനകാരുണ്യപ്രവര്‍ത്തനത്തിനായി 27മണിക്കൂര്‍ നേരത്തെ സെക്‌സ് ലേലം ചെയ്‌തു.
ലൈംഗികത്തൊഴിലാളിയായ മരിയ കരോളിനയാണ് ജീവകാരുണ്യപ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കുന്നതിനായി തന്റെ 27 മണിക്കൂര്‍ ലേലം ചെയ്‌തതത്. തീര്‍ത്തും അസാധാരണമായ രീതിയിലുള്ള ഒരു കാര്യം ലേലം ചെയ്‌തതിനെത്തുടര്‍ന്ന് മരിയ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.
എന്തായാലും മരിയയുടെ പ്രണയത്തിന് കിട്ടിയ തുക ചില്ലറയല്ല. 4,000 ഡോളര്‍ അതായത് 157,699.52 രൂപയ്‌ക്കാണ് മരിയയുടെ പ്രണയം ലേലത്തില്‍പോയത്. അംഗവൈകല്യം സംഭവിച്ച കുട്ടികള്‍ക്കുവേണ്ടി ടെല്‍ടണ്‍ എന്ന സ്ഥാപനം നടത്തിയ ലേലത്തിലാണ് മരിയുടെ പ്രണയം ലേലം ചെയ്യപ്പെട്ടത്‌്
. റോമന്‍ കാത്തലിക് വിഭാഗക്കാര്‍ കൂടുതലുള്ള ചിലിയില്‍ പ്രായപൂര്‍ത്തിയായവര്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നത് തെറ്റല്ല. ഇത് അസന്‍മാര്‍ഗികതയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമല്ലെന്നും മരിയയുടെ പ്രതിജ്ഞ സ്വീകരിക്കുകയാണ് ചെയ്‌തതെന്നും ലേലത്തിന്റെ സംഘാടകന്‍ മരിയോ ക്രൂട്‌സ്‌ബര്‍ഗര്‍ പറഞ്ഞു.












Click it and Unblock the Notifications