Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാലുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന്‌ കെട്ടിത്തൂക്കി

മുംബൈ: പതിനാലുകാരിയെ നാലു യുവാക്കള്‍ ചേര്‍ന്ന്‌ മാനഭംഗപ്പെടുത്തി കഴുത്തുഞെരിച്ച്‌ കൊന്നു മരത്തില്‍ കെട്ടിത്തൂക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖിന്റെ സ്വദേശമായ ലത്തൂര്‍ ജില്ലയിലാണ്‌ പുതവത്സരരാത്രിയില്‍ പെണ്‍കുട്ടിയെ യുവാക്കള്‍ചേര്‍ന്ന്‌ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്‌തത്‌.

പതിനെട്ടിനും ഇരുപതിനുമിടയില്‍ പ്രായമുള്ള യുവാക്കളാണ്‌ സംഭവത്തിലെ പ്രതികള്‍. ഡിസംബര്‍ 31ന്‌ നടത്തിയ ആഘോഷത്തില്‍ പങ്കെടുക്കാനായി ഇവര്‍ പെണ്‍കുട്ടിയെ ക്ഷണിച്ചു.

കുട്ടി വരാതിരിക്കുകയും മാതാപിതാക്കളോട്‌ പറയുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ യുവാക്കള്‍ ചേര്‍ന്ന്‌ കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ച്‌ കൊന്നു. പിന്നീട്‌ മരണം ആത്മഹത്യയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സമീപത്തുള്ള ഒരു മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്‌തു- സംഭവത്തെക്കുറിച്ച്‌ അഭിഭാഷകനായ ഹിസ്‌മുദ്ദീന്‍ ഖതിബ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌.

സംഭവത്തിന്‌ശേഷം രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ പൊലീസിന്റെയും പഞ്ചായത്ത്‌ അധികൃതരുടെയും സഹായത്തോടെ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചു കളയുകയും മൃതദേഹം പെട്ടന്നുതന്നെ സമീപത്തെ ശ്‌മശാനത്തില്‍ സംസ്‌കരിയ്‌ക്കുകയും ചെയ്‌തുവെന്ന്‌ ഇവിടത്തെ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ മൊയ്‌നുദ്ദീന്‍ ആരോപിച്ചു.

മുസ്ലിം ആചാരപ്രകാരം മൃതദേഹത്തെ കുളിപ്പിച്ച്‌ പുതുവസ്‌ത്രങ്ങള്‍ അണിയിച്ചാണ്‌ സംസ്‌കരിക്കേണ്ടത്‌. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ല. പൊലീസും യുവാക്കളും ചേര്‍ന്ന്‌ പെണ്‍കുട്ടിയുടെ കുടുംബത്തെ പരാതി നല്‍കരുതെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്‌- മൊയ്‌നുദ്ദീന്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ്‌ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച്‌ ജനങ്ങള്‍ പ്രതിഷേധപ്രകടനവും ഹര്‍ത്താലും നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ പൊലീസ്‌ മൃതദേഹം പുറത്തെടുത്ത്‌ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ അയക്കാന്‍ ഉത്തരവിട്ടു.

പുറത്തെടുത്ത മൃദേഹത്തില്‍ മാനഭംഗശ്രമത്തെ ചെറുക്കുന്നതിനിടയിലുണ്ടായ മുറിവുകള്‍ കാണപ്പെടുന്നുണ്ട്‌. പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ മാനഭംഗം നടന്നുവെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്‌ മൊയ്‌നുദ്ദീന്‍ പറയുന്നത്‌. എന്നാല്‍ മാനഭംഗം നടന്നിട്ടുണ്ടെന്ന്‌ വ്യക്തമായിട്ടില്ലെന്നും കൊല ചെയ്‌തത്‌ കഴുത്തുഞെരിച്ചാണെന്ന്‌ തെളിഞ്ഞിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടന്നുവരുകയാണെന്നും എസ്‌പി സഞ്‌ജയ്‌ ലത്‌കര്‍ പറഞ്ഞു.

പാവപ്പെട്ട കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയുടെ പിതാവ്‌ ഒരു പച്ചക്കറിക്കച്ചവടക്കാരാനാണ്‌. പെണ്‍കുട്ടിയ്‌ക്ക്‌ മൂന്ന്‌ സഹോദരിമാരും രണ്ട്‌ സഹോദരന്മാരുമുണ്ട്‌. പ്രതികളിലൊരാള്‍ എന്‍സിപി എംഎല്‍എ ചന്ദ്രശേഖര്‍ ബോസ്ലേയുടെ ബന്ധുവാണ്‌. ഇതിനാല്‍ത്തന്നെ പ്രതികള്‍ക്ക്‌ രാഷ്ട്രീയക്കാര്‍ സംരക്ഷണം നല്‍കുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+