കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിബിക്കെതിരെ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: വി.എസ് പക്ഷത്തെ ഒതുക്കാന്‍ സര്‍വസന്നാഹങ്ങളും സംഭരിച്ച് കൂടുതല്‍ കരുത്തരാവുന്ന പിണറായി പക്ഷം വി.എസ് പക്ഷത്തെ അതിരുവിട്ട് സഹായിക്കുന്നുവെന്നതിന്റെ പേരില്‍ പോളിറ്റ് ബ്യൂറോയെയും വിമര്‍ശിക്കുന്നു. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് പിബിക്കെതിരെ ഔദ്യോഗിക പക്ഷം ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടത്.

വി.എസിനെ അതിരുവിട്ടു സഹായിക്കുന്നത് വിഭാഗീയത വളര്‍ത്താനേ സഹായിക്കൂവെന്ന വിമര്‍ശനമാണ് പിണറായി പക്ഷം മുന്നോട്ടുവച്ചത്. ജില്ലാ സമ്മേളനത്തില്‍ പിബിയെ വിമര്‍ശിക്കുന്നത് ഇതാദ്യമാണ്.

ജില്ലാ സമ്മേളനങ്ങളില്‍ പിണറായി പക്ഷം ശത്രുതാ മനോഭാവത്തോടെ എതിര്‍പക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയാണ് വി.എസ് പക്ഷത്തിനുള്ളത്. ഇതു സംബന്ധിച്ച പരാതികള്‍ പിബിക്കു മുന്നിലുണ്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനം റദ്ദാക്കണമെന്നാണ് വി.എസ് പക്ഷത്തിന്റെ പ്രധാന ആവശ്യം. ഈ പരാതികള്‍ പിബിയുടെ പരിഗണനയിലിരിക്കെയാണ് പിബി വി.എസ് പക്ഷത്തെ സഹായിക്കുന്നുവെന്ന ആരോപണം ഔദ്യോഗിക പക്ഷം ഉന്നയിച്ചിരിക്കുന്നത്.

പിബി ശക്തമായി ഇടപെട്ടില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നുവയ്ക്കേണ്ടി വരുമെന്ന് വി.എസ് പിബിക്കു സൂചന നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഔദ്യോഗിക പക്ഷം പിടിമുറുക്കുമ്പോള്‍ അവസാന നിമിഷമെങ്കിലും പിബി ഇടപെടുമെന്ന പ്രതീക്ഷയോടെയാണ് വി.എസ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X