സ്‌പിരിറ്റ് കേസിന് പിന്നില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ്: അജിത
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും സുപ്രിം കോടതിയില്‍ എത്തിച്ചതിലുള്ള പകതീര്‍ക്കാനും തന്നെ തേജോവധം ചെയ്യാനുമാണ് ഭര്‍ത്താവ് യാക്കൂബിനെ സ്‌പിരിറ്റ് കേസില്‍ കുടുക്കിയതെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത.
കേസിന് പിന്നില്‍ ഗൂഡാലോചന നടന്നുവെന്ന് ആരോപിച്ച അജിത ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കി. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
ടി.പി യാക്കൂബ് നടത്തുന്ന എക്‌സ്‌പോര്‍ട്ട് ലൈന്‍സ് എന്ന സ്ഥാപനം ഒന്നരവര്‍ഷത്തോളമായി മലബാര്‍ സിമന്റ്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ടറായി പ്രവര്‍ത്തിക്കുന്നു. 24ന് കാസര്‍കോട്ടുള്ള ഡീലര്‍ക്കുവേണ്ടി മലബാര്‍ സിമന്റ്‌സ് ആവശ്യപ്പെട്ട പ്രകാരം ബ്രോക്കര്‍ വഴി ലോറി വാടകക്കുകൊടുത്ത് ലോഡ് കയറ്റി.
മലബാര്‍ സിമന്റ്‌സില്‍ നിന്നും എക്‌സ്‌പോര്‍ട്ട് ലൈന്‍സിന് കൊടുക്കുന്ന ഗ്രീന്‍ചാനല്‍ പെര്‍മിറ്റ് ലോറിയ്‌ക്ക് മലബാര്‍ സിമന്റ്‌സ് കൊടുക്കുകയും ചെയ്‌തു. ഈ ലോറി ഒന്നുരണ്ടു മണിക്കൂറിനകം ലോഡുമായി കാണാതാവുകയും അതിന്റെ നമ്പര്‍ പ്ലേറ്റും എക്‌സ്‌പോര്‍ട്ട് ലൈന്‍സിന്റെ പെര്‍മിറ്റുമായി മറ്റൊരു ലോറി ചെട്ടിനാട് സിമന്റും സ്‌പിരിറ്റും കയറ്റി വാളയാര്‍ ചെക് പോസ്റ്റിലെത്തുകയും പിടിക്കപ്പെടുകയും ചെയ്‌തു.
മലബാര്‍ സിമന്റ്‌സില്‍ നിന്നും സിമന്റ് കയറ്റി അയച്ച ലോറി കാണാതായതിനെക്കുറിച്ച് ഉടന്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. എക്‌സ്‌പോര്‍ട്ട് ലൈന്‍സിനെ ചതിച്ചുകൊണ്ടാണ് സ്‌പിരിറ്റ് കടത്ത് നടന്നിരിക്കുന്നത്. ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ കമ്പനിയെയും ചതിച്ച് എന്നെ തേജോവധം ചെയ്യാനുള്ള ഗൂഡ പദ്ധതിയും ഇതിന് പുറകിലുണ്ട്- അജിത ആരോപിച്ചു.
മലബാര്‍ സിമന്റ്‌സില്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് നടന്ന അഴിമതിയെ ഭയക്കുന്ന ലോബിയാണ് സംഭവത്തിന് പുറകില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന വസ്‌തുത കണക്കിലെടുക്കണം. ഈ ലോബിയും സ്‌പിരിറ്റ് മാഫിയയും തമ്മിലുള്ള ബന്ധം വെളിവാക്കപ്പെടേണ്ടതുണ്ട്.- അജിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications