ഇന്ധന വില വര്‍ധന; മന്ത്രിസഭ യോഗം ചേരും
ദില്ലി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന തീരുമാനിയ്‌ക്കുന്നതിനായി കേന്ദ്രമന്ത്രിസഭ തിങ്കളാഴ്‌ച വൈകീട്ട് യോഗം ചേരും.
അന്താരാഷ്ട്രതലത്തില്‍ എണ്ണവിലയിലുണ്ടായ വര്‍ധനവുമൂലം രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നടപ്പു സാമ്പത്തിക വര്‍ഷം 71,000 കോടി രൂപയോളം നഷ്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലുകളുടെ പശ്ചാത്തലത്തിലാണിത്.
ജനുവരി അവസാനവാരം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി വില കൂട്ടുന്നത് സംബന്ധിച്ച തീരുമാനം മന്ത്രിസഭയ്‌ക്കു വിട്ടിരുന്നു. പെട്രോളിന് നാലു രൂപവരെയും ഡീസലിന് രണ്ടുരൂപവരെയും കൂട്ടേണ്ടിവരുമെന്ന അനുമാനത്തിലാണ് യോഗം പിരിഞ്ഞത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുട വിലകൂട്ടുകതന്നെ വേണമെന്ന കടുത്ത നിലപാടിലാണ് ധനമന്ത്രി ചിദംബരമെന്നാണ് സൂചന. എക്‌സൈസ് തീരുവ കുറയ്‌ക്കുകയാണെങ്കില്‍ വില കൂട്ടാതെ കഴിയ്‌ക്കാമെന്നാണ് പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുടെ നിലപാട്.












Click it and Unblock the Notifications