സഖാക്കളേ, അരി തന്നെ തിന്നുക!
ഒറ്റപ്പാലം : ഒടുവില്‍ ഭക്ഷ്യമന്ത്രി സി ദിവാകരന് ബോധം തെളിഞ്ഞു. മലയാളികളുടെ പ്രധാന ഭക്ഷണം അരിയാണെന്നും ന്യായവിലയ്ക്ക് സര്‍ക്കാര്‍ അരി ലഭ്യമാക്കുമെന്നും സി ദിവാകരന്‍ പ്രഖ്യാപിച്ചു. അരി വില നിയന്ത്രിക്കാന്‍ മലയാളികള്‍ പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ചു ശീലിക്കണമെന്ന പഴയ പ്രസ്താവനയാണ് മന്ത്രി വിഴുങ്ങിയത്.
ഇപ്പോള്‍ നടന്നു വരുന്ന സിപിഐ സമ്മേളനങ്ങളില്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അതിനിശിതമായ വിമര്‍ശനമാണ് ഉയരുന്നത്. ഇതും മനസില്‍ വെച്ചാകണം, മലയാളിയുടെ ഭക്ഷ്യരീതി പരിഷ്കരിക്കാനുളള ഉദ്യമത്തില്‍ നിന്നും മന്ത്രി പിന്‍വാങ്ങിയത്.
ഒറ്റപ്പാലത്ത് പീപ്പിള്‍സ് ബസാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് അരിയാഹാരത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഭക്ഷ്യമന്ത്രി വാചാലനായത്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അകമഴിഞ്ഞ സഹായം ഉണ്ടായാല്‍ പൊതുവിതരണമേഖലയില്‍ കേരളം ഒന്നാമതെത്തുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications