മകളുടെ മുന്നിലിട്ട് ഭര്‍തൃസഹോദരന്‍ ഗര്‍ഭിണിയെ വെട്ടിക്കൊന്നു
ശ്രീമൂലനഗരം: ഗര്‍ഭിണിയെ ഭര്‍തൃസഹോദരന്‍ നടുറോട്ടില്‍ മകളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. ശ്രീഭൂതപുരം കടവിലാന്‍ അബ്ദുള്‍ ജബ്ബാറിന്റെ ഭാര്യ ഹയറുന്നിസ(32)യെയാണ് പന്ത്രണ്ടുകാരിയായ മകളുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്.
കൊലനടത്തിയ അലി(44) പിന്നീട് കാലടി പൊലീസില്‍ കീഴടങ്ങി. ഇയാളെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളെ സ്‌കൂള്‍ ബസ്സില്‍ കയറ്റിവാടനായി ശ്രീഭൂതപുരം എരയാമ്പൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം കാത്തുനില്‍ക്കുമ്പോഴാണ് അലി ഹയറുന്നിസയെ വെട്ടിയത്.
ബൈക്കില്‍ വന്ന ഇയാള്‍ കൊടുവാള്‍ കൊണ്ട് ഇവരെ പലതവണ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്തിനും കൈപ്പത്തിയ്‌ക്കുമാണ് ആഴത്തില്‍ മറിവേറ്റത്. നാട്ടുകാര്‍ ഓടിക്കൂടി ഹയറുന്നിസയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവം കണ്ട് അമ്മയെ കെട്ടിപ്പിടിച്ചുകരഞ്ഞ മകള്‍ ആഷ്‌നയെ അലി പിടിച്ചുമാറ്റി ആക്രമണം തുടരുകയായിരുന്നുവത്രേ. റോഡില്‍വീണ് കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബക്കാര്‍ തമ്മിലുള്ള കലഹവും അപവാദപ്രചരണവുമാണത്രേ കൊലയില്‍ കലാശിച്ചത്. ഹയറുന്നിസയെ ഭര്‍ത്താവ് ജബ്ബാര്‍ ഓട്ടോഡ്രൈവറാണ്. അലി നേരത്തെ ഗള്‍ഫിലായിരുന്നു. ഇയാള്‍ക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. രണ്ടുകുടുംബവും സമീപത്തുള്ള വീടുകളിലാണ് താമസിക്കുന്നത്.
സംഭവത്തെക്കുറിച്ച് ഡിവൈഎസ്‌പി പിഎന്‍ ഉണ്ണിരാജയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. തെളിവെടുപ്പു നടത്താന്‍ പൊലീസ് സയന്റിഫിക് അസിസ്റ്റന്റ് സംഘവും സ്ഥലത്തെത്തിയിരുന്നു.
സംഭവത്തിന്‌ശേഷം ഉച്ചയോടെ ഒരു സംഘം ഹയറുന്നിസയെ ആദ്യം പ്രവേശിപ്പിച്ച കാഞ്ഞൂര്‍ വിമല ആശുപത്രിയ്‌ക്കു നേരെ അക്രമം നട്‌തി, ഇതില്‍ പ്രതിഷേധിച്ച് കാഞ്ഞൂരില്‍ സര്‍വ്വകക്ഷിയോഗം ചേരുകയും ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്‌തു. ആശുപത്രി ആക്രമിച്ച സംഭവത്തില്‍ 20പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications