Get Updates
Get notified of breaking news, exclusive insights, and must-see stories!

സീത രാവണന്റെ മകളാണെന്ന്‌ പാഠഭാഗം

ദില്ലി: സീത രാവണന്റെ മകളാണെന്ന തരത്തില് ചിത്രീകരിയ്‌ക്കുന്ന പാഠപുസ്‌തകത്തിലെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബിജെപി രംഗത്തെത്തി.

ദില്ലി യൂണിവേഴ്‌സിറ്റിയുടെ ബി.എ പാഠംപുസ്‌തകത്തിലാണ്‌ സീത രാവണന്റെ മകളാണെന്ന തരത്തിലുള്ള പരാമര്‍ശം ഉള്ളതായി ബിജെപി ആരോപിയ്‌ക്കുന്നത്‌.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ ഉപേന്ദ്ര സിംഗാണ്‌ പാഠപുസ്‌തകം തയ്യാറാക്കുന്നതിന്‌ മുന്‍ കൈയ്യെടുത്തതെന്നും ബിജെപി വക്താവ്‌ വി.കെ മല്‍ഹോത്ര പറഞ്ഞു. എ.കെ രാമാനുജമാണ് വിവാദമായ പാഠഭാഗം തയ്യാറാക്കിയത്‌‌.

രാവണനും ഭാര്യയ്‌ക്കും കുട്ടികളില്ലാതെ വന്നപ്പോള്‍ ദേവി പ്രത്യക്ഷപ്പെട്ട്‌ രാവണന്‌ പഴം നല്‌കിയെന്നും അത്‌ കഴിച്ച രാവണന്‍ ഗര്‍ഭം ധരിച്ചുവെന്നുമാണ് പുസ്‌തകത്തിലുള്ളത്‌. കുഞ്ഞ്‌ പൂര്‍ണ വളര്‍ച്ചയെത്തിയപ്പോള്‍ രാവണന്‍ തുമ്മുകയും സീത ഭൂമിയില്‍ വീഴുകയുമായിരുന്നു.

സീതയെക്കുറിച്ചുള്ള വിവാദം കൂടാതെ മറ്റനേകം വിവാദ പരാമര്‍ശങ്ങള്‍ പുസ്‌തകത്തിലുണ്ടെന്ന്‌ ബിജെപി ആരോപിയ്‌ക്കുന്നുണ്ട്‌. സീത രാമന്റെയും ലക്ഷ്‌മണന്റെയും ഭാര്യയായിരുന്നുവെന്നും അതിനാല്‍ സീതയെ രക്ഷിയ്ക്കാന്‍ രാവണന്‍ ശ്രമിക്കുകയുമായിരുന്നെന്ന്‌ പാഠം പറയുന്നതായി മല്‍ഹോത്ര വിശദീകരിച്ചു.

കൂടാതെ സീതയെ കണ്ടെത്താനായി ലങ്കയിലെത്തിയ ഹനുമാന്‍ അവിടെ വച്ച്‌ സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചിരുന്നതായും പുസ്‌തകം പറയുന്നു.

എന്നാല്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ള വ്യത്യസ്‌ത തരത്തിലുള്ള രാമായണങ്ങള്‍ ചേര്‍ക്കുകയാണ്‌ തങ്ങള്‍ ചെയ്‌തതെന്ന്‌ ദില്ലി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗത്തിന്റെ നിലപാട്‌.

ദക്ഷിണേന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസമാണ്‌ സീത രാവണ പുത്രിയായിരുന്നതെന്നും അവര്‍ പറയുന്നു. 300 രാമായണങ്ങള്‍ എന്നാണ്‌ പാഠപുസ്‌തകത്തിന്റെ തലക്കെട്ട്‌.

പാഠപുസ്‌തകം പിന്‍വലിച്ചില്ലെങ്കില്‍ രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിയ്‌ക്കുമെന്ന്‌ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+