ബ്രിട്ടനില് ഭൂചലനം
ലണ്ടന്: ബ്രിട്ടനിലെ വടക്കന് പ്രവിശ്യയില് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര് സ്കെയിലില് 5.2 തീവ്രത രേഖപ്പെടുത്തിയ ചലനത്തില് ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല.
ലണ്ടനില് നിന്ന് 200 കിലോമീറ്ററോളം വടക്കുമാറി സ്ഥിതി ചെയ്യുന്ന ലിങ്കണ്ഷെര് ആണ് ചലനത്തിന്റെ പ്രഭവ കേന്ദ്രം. 15 സെക്കന്റ് നീണ്ടുനിന്ന ചലനം ലിങ്കണ്ഷെറിന് വിദൂരത്തുള്ള സ്ഥലങ്ങളിലുംഅനുഭവപ്പെട്ടിട്ടുണ്ട്.
പ്രാദേശിക സമയം ഒന്നരയ്ക്ക് ശേഷമാണ് ചലനം അനുഭവപ്പെട്ടത്. വീടുകള്ക്കും കെട്ടിടങ്ങള്ക്കും വ്യാപകമായി വിള്ളല് വീണതായി റിപ്പോര്ട്ടുണ്ട്. മുറികളില് കുലുക്കം അനുഭവപ്പെട്ടപ്പോള് ആളുകള് തുറസ്സായ സ്ഥലത്തേയ്ക്ക് ഓടി.
ബാന്സയില് പുകക്കുഴല് കിടപ്പുമുറിയിലേയ്ക്ക് തകര്ന്നുവീണ് ഒരാള്ക്ക് പരുക്കേറ്റിട്ടുണ്ട്. മൊത്തം 10 മില്യന് ഡോളറിന്റെ നാശനഷ്ടങ്ങള് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്
രാജ്യത്ത് കാല്നൂറ്റാണ്ടിനിടയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. ഇതിന് മുന്പ് 1984ലാണ് ബ്രിട്ടനില് ഭൂചലനം അനുഭവപ്പെട്ടത്. 5.4 ആയിരുന്നു അന്നത്തെ ചലനത്തിന്റെ തീവ്രത.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications