Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ത്രീകളെ ശല്യപ്പെടുത്തുന്ന 14പേരെ റയില്‍വേ പൊലീസ്‌ പിടികൂടി

മുംബൈ: റയില്‍വേ സുരക്ഷാ സേന നടത്തിയ ഒരു അന്വേഷണത്തില്‍ മുബൈയിലെ രണ്ടു റയില്‍വേസ്റ്റേഷനുകളിനിന്നും വിവിധ തീവണ്ടികളില്‍ നിന്നുമായി 14 പൂവാലന്‍മാരെ അറസ്റ്റു ചെയ്‌തു.

അന്ധേരി ബാന്ദ്ര എന്നീ സ്റ്റേഷനുകളില്‍ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥരാണ്‌ ഇവരെ പിടികൂടിയത്‌. ഇതില്‍ പത്തുപേരെ തീവണ്ടിയുടെ മുകളില്‍ കയറാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലും മറ്റു നാലു പേര്‍ സ്‌ത്രീകളോട്‌ അശ്ലീലം പറയുന്ന സാഹചര്യത്തിലുമാണ്‌ അറസ്‌റ്റു ചെയ്‌തതെന്ന്‌ ആന്‍പിഎഫ്‌ അധികൃതര്‍ അറിയിച്ചു.

തീവണ്ടികള്‍ സ്റ്റേഷനില്‍ വന്നു നിന്ന്‌ കഴിഞ്ഞ്‌ സ്‌ത്രീ യാത്രക്കാര്‍ പുറത്തിറങ്ങുമ്പോഴാണ്‌ പ്ലാറ്റ്‌ഫോമിലും മറ്റമായി ഇവര്‍ സജീവമാകുന്നത്‌. ചിലര്‍ സ്‌ത്രീകളുടെ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുചിലര്‍ അവരുടെ അടുത്തെത്തി അശ്ലീല കമന്റുകള്‍ പുറപ്പെടുവിക്കുകയാണ്‌ ചെയ്യുന്നത്‌. ഇനിയും ചിലര്‍ സ്‌ത്രീകളെ തുറിച്ചുനോക്കി അപമാനിക്കുകയും ചെയ്യുന്നു- ഉദ്യോഗസ്ഥര്‍ പറയുന്നു.

വെള്ളിയാഴ്‌ച അറസ്റ്റിലായവര്‍ ഏറെപ്പേരും 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ്‌. സ്വകാര്യ കാറ്ററിംഗ്‌ യൂണിറ്റ്‌ പോലുള്ള സ്ഥാപനങ്ങളിലാണ്‌ മിക്കവരും ജോലിചെയ്യുന്നത്‌. അറസ്‌റ്റ്‌ ചെയ്‌തശേഷം പൊലീസ്‌ ഇവരെ അന്ധേരി കോടതിയില്‍ ഹാജരാക്കി. കോടയില്‍ എല്ലാവരും കുറ്റം സമ്മതിയ്‌ക്കുകയായിരുന്നു. പിന്നീട്‌ 200 രൂപവീതം പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ച്‌ താക്കീത്‌ നല്‍കി കോടതി ഇവരെ വിട്ടയച്ചു.

ഇവരുടെ ശല്യം സഹിക്കാന്‍ കഴിയാതെ പ്രതിദിനം ഒട്ടേറെ വനിതായാത്രക്കാരാണ്‌ പരാതിയുമായി എത്തുന്നത്‌. പ്ലാറ്റ്‌ ഫോമില്‍ തുടങ്ങി തീവണ്ടിയ്‌ക്കുള്ളില്‍ വരെ ഇവര്‍ പ്രശ്‌നക്കാരാകുന്നു. തീവണ്ടിയ്‌ക്ക്‌ മുകളില്‍ കയറിഇരുന്ന്‌ ചിലര്‍ തീവണ്ടിയുടെ വാതിലില്‍ നില്‍ക്കുന്ന സ്‌ത്രീകളെ പിച്ചുകയും തോണ്ടുകയും ചെയ്യുന്നു. പരാതികള്‍ കൂടിയതിനെത്തുടര്‍ന്നാണ്‌ വെള്ളിയാഴ്‌ച ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്‌. - അന്വേഷണ ഉദ്യോഗസ്ഥനും ആര്‍പിഎഫ്‌ അന്ധേരിയിലെ അംഗവുമായ യു ബി സിംഗ്‌ പറയുന്നു.

സ്റ്റേഷനില്‍ ഏറ്റവും തിരക്കേറിയ സമയമായ രാവിലെ 9നും പത്തിനുമിടയിലാണ്‌ ഉദ്യോഗസ്ഥര്‍ വേഷം മാറി സ്‌റ്റേഷനുകളിലെത്തിയത്‌. അന്ധേരി സ്‌റ്റേഷനിലെ നാലും അഞ്ചും പ്ലാറ്റ്‌ ഫോമുകളിലാണ്‌ ഇവരുടെ ശല്യം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. വെള്ളിയാഴ്‌ച കൃത്യസമയത്ത്‌ ഡ്യൂട്ടിയ്‌ക്കെത്തിയ ഇവരില്‍ ചിലര്‍ക്ക്‌ വേഷം മാറിയ ഉദ്യോഗസ്ഥരെ മനസ്സിലാവുകയും അവര്‍ സ്ഥലം വിട്ടുപോവുകയും ചെയ്‌തിട്ടുണ്ടത്രേ.

പിടികൂടിയവരില്‍ എട്ടുപേരെ വ്യത്യസ്ഥ തീവണ്ടികളില്‍ പിന്തുടര്‍ന്നാണ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. അപകടം മണത്തതിനെത്തുടര്‍ന്ന്‌ ബാന്ദ്ര സ്റ്റേഷനില്‍ ഇറങ്ങിയവരെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. നാല്‌ പേര്‍ സ്‌ത്രീകളോട്‌ അശ്ലീലം പറയുന്ന വേളയില്‍ത്തന്നെയാണ്‌ പിടിയിലായത്‌. റയില്‍വേ ആക്ടിലെ 145ാം വകുപ്പ്‌ പ്രകാരമാണ്‌ ഇവരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+