Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍നാഥിന്റെ ചൈന സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യത

Kamalnathദില്ലി: ഇന്ത്യന്‍ അബാംസിഡറോട്‌ പ്രകോപനപരമായി സംസാരിച്ച ചൈനീസ്‌ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ വാണിജ്യ മന്ത്രി കമല്‍നാഥിന്റെ ബെയ്‌ജിങ്ങ്‌ സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യത.

ചൈനയുമായി കൂടുതല്‍ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടുന്നതിന്റെ ഭാഗമായണ്‌ കമല്‍നാഥ്‌ എപ്രില്‍ ഒന്നിന്‌ സന്ദര്‍ശനം നടത്താനിരുന്നത്‌. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല.

ടിബറ്റന്‍ അനുകൂലികള്‍ ദില്ലിയിലെ ചൈനീസ്‌ എംബസിയ്‌ക്കു നേരെ അക്രമണം നടത്തിയ സംഭവത്തില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവുവിനെ രാത്രി രണ്ടു മണിയ്‌ക്ക്‌ വിളിച്ച്‌ ചൈനയുടെ പ്രതിഷേധം അറിയിച്ച നടപടിയാണ്‌ ഇന്ത്യ ഗൗരവമായി എടുത്തിരിയ്‌ക്കുന്നത്‌.

ചൈനയുടെ നടപടിയില്‍ ഭീഷണിയുടെ സ്വരമുള്ളതായും ഇത്‌ ഒഴിവാക്കാമായിരുന്നുവെന്നാണ് ഇന്ത്യ കരുതുന്നത്‌.

കൂടാതെ ടിബറ്റ്‌ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടുകളെ മുഖ്യപ്രതിപക്ഷമായ ബിജെപി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമല്‍നാഥിന്റെ സന്ദര്‍ശനം റദ്ദാക്കുന്നതിനെക്കുറിച്ച്‌ ആലോചന നടക്കുന്നത്‌.

ഇതിനിടെ ടിബറ്റ്‌ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച്‌ ഒളിമ്പിക്‌സ്‌ ഉദ്‌ഘാടന ചടങ്ങുകളില്‍ നിന്നും താന്‍ വിട്ടു നിന്നേക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ സര്‍ക്കോസി ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ സൂചിപ്പിച്ചു.

ആദ്യമായാണ്‌ ഒരു ലോക നേതാവ്‌ ടിബറ്റ്‌ പ്രശ്നവുമായി ബന്ധപ്പെട്ട്‌ ഒളിമ്പിക്‌സ്‌ ബഹിഷ്‌ക്കരണ ഭീഷണി മുഴക്കിയിട്ടുള്ളത്‌. എന്നാല്‍ ചടങ്ങ്‌ ബഹിഷ്‌ക്കരിയ്‌ക്കാന്‍ ബ്രിട്ടന്‌ ഉദ്ദേശമില്ലെന്ന്‌ ബ്രീട്ടിഷ്‌ വിദേശകാര്യ സെക്രട്ടറി മില്ലിബാന്‍ഡ്‌ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+