Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത്‌ വിധവകളെ മനുഷ്യ വിസര്‍ജ്യം തീറ്റിച്ചു

ധന്‍ബാദ്‌: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്‌ ശിക്ഷയായി വിധവയെ നഗ്നയായി നടത്തിക്കുകയും മനുഷ്യവിസര്‍ജ്യം തീറ്റിക്കുകയും ചെയ്‌തതിന്‌ പിന്നാലെ ധാന്‍ബാദില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത.

ഗ്രാമത്തില്‍ ചിക്കന്‍പോക്‌സ്‌ പടര്‍ന്നുപിടിക്കാന്‍ കാരണക്കാരികളെന്ന്‌ ആരോപിച്ച്‌ ദളിത വിഭാഗത്തില്‍പ്പെട്ട രണ്ട്‌ വിധവകളെ ഗ്രാമവാസികള്‍ മനുഷ്യ വിസര്‍ജ്യം തീറ്റിച്ചു. രശ്‌മി ദേവി(60), സമരി ദേവി(65) എന്നിവരെയാണ്‌ മനുഷ്യ വിസര്‍ജ്യം കഴിപ്പിച്ചത്‌.

വിധവകളില്‍ ഒരാളുടെ മകനും ഗ്രാമവാസികള്‍ക്കൊപ്പം ഈ ഹീനകൃത്യത്തിന്‌ കൂട്ടുനിന്നിരുന്നു. വിധവകള്‍ ചേര്‍ന്ന്‌ ദുര്‍മന്ത്രവാദം നടത്തിയതുകൊണ്ടാണ്‌ ചിക്കന്‍പോക്‌സ്‌ ഉണ്ടായി ഗ്രാമത്തില്‍ മരണങ്ങള്‍ നടന്നതെന്നാണ്‌ ഇവരുടെ ആരോപണം.

കലേശ്വര്‍ ദാസ്‌ എന്നയാളുടെ നാലുവയസ്സുള്ള മകന്‍ ചിക്കന്‍പോക്‌സ്‌ പിടിപെട്ട്‌ മരിച്ചതോടെയാണ്‌ നാട്ടുകാര്‍ ഇവര്‍ക്കെതിരെ തിരഞ്ഞത്‌. കുട്ടി മരിക്കുന്നതിന്‌ മുമ്പ്‌ ഗ്രാമത്തില്‍ മറ്റൊരാളും ചിക്കന്‍പോക്‌സ്‌ പിടിപെട്ട്‌ മരിച്ചിരുന്നു.

രശ്‌മി ദേവിയും സമരി ദേവിയും നടത്തിയ ദുര്‍മന്ത്രവാദം കാരണമാണ്‌ തന്റെ മകന്‍ മരിച്ചതെന്ന്‌ ദാസ്‌ ആരോപിച്ചു. തുടര്‍ന്ന്‌ ശനിയാഴ്‌ച ഈ രണ്ടു സ്‌ത്രീകളെയും പിടിച്ച്‌ ഗ്രാമീണര്‍ ബലമായി മനുഷ്യവിസര്‍ജ്യം കഴിപ്പിക്കുകയായിരുന്നു.

ഇതിനിടെ ധന്‍ബാദ്‌ പൊലീസ്‌ ജാര്‍ഖണ്ഡ്‌ ആന്റി വിച്ച്‌ക്രാഫ്‌റ്റ്‌ ആക്ട്‌ എസ്‌എസി എസ്‌ടി ആക്ട്‌ എന്നിവ പ്രകാരം ഞായറാഴ്‌ച നാലുപേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+