Get Updates
Get notified of breaking news, exclusive insights, and must-see stories!

103 മണിക്കൂര്‍ തബലവായിച്ച് സുധീര്‍ റെക്കോര്ഡിട്ടു

Sudheer Kadalundi കടലുണ്ടി: താളപ്പെരുക്കത്തിലൂടെ സുധീര്‍ കടലുണ്ടിയ്ക്ക് വീണ്ടും സ്വപ്നനേട്ടം. 103 മണിക്കൂര്‍ തുടര്‍ച്ചയായി തലവവായിച്ച് സുധീര്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി.

ജനസഹസ്രങ്ങളെ സാക്ഷിയാക്കി ഞായറാഴ്‌ച രാത്രി 12.16നാണ്‌ സുധീര്‍ കടലുണ്ടി അപൂര്‍വ നേട്ടത്തിലേക്ക്‌ കൊട്ടിക്കയറിയത്‌. രാത്രി 11.16ന്‌ അദ്ദേഹം 101-ാം മണിക്കൂര്‍ പിന്നിട്ടെങ്കിലും പഞ്ചാബ്‌ സ്വദേശിയായ ജഗ്‌ജിത്‌സിങ്‌ പട്ടാള്‍വി 2007 ഒക്ടോബര്‍ എട്ടിന്‌ കാനഡയില്‍ 102 മണിക്കൂറിന്റെ ഗിന്നസ്‌റെക്കോഡ്‌ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രകടനം നീട്ടുകുയായിരുന്നു.

ഏപ്രില്‍ രണ്ട് ബുധനാഴ്‌ച രാവിലെ 10.01നാണ്‌ "മാനവമൈത്രി ലോകസമാധാനത്തിന്‌" എന്ന സന്ദേശവുമായി സുധീര്‍ റെക്കോഡ്‌ നേട്ടത്തിലേക്ക്‌ തബലവാദനം തുടങ്ങിയത്‌. സുധീറിന്റെ തന്നെ അന്‍പത്തേഴര മണിക്കൂര്‍(2005) തബല വാദനമാണ്‌ നിലവിലെ ഗിന്നസ്‌ റെക്കോഡെന്നായിരുന്നു അപ്പോഴത്തെ വിവരം. മണിക്കൂറിന്‌ അഞ്ചു മിനിറ്റ്‌ വീതം വിശ്രമമെടുത്തായിരുന്നു നാല്പതുകാരനായ സുധീറിന്റെ പ്രകടനം.

വെള്ളിയാഴ്‌ച അര്‍ധരാത്രി 12.07ന്‌ സ്വന്തം റെക്കോഡ്‌ അദ്ദേഹം തിരുത്തി. അതോടെ പ്രാര്‍ഥനയും പ്രോത്സാഹനവുമായി ഒരു ഗ്രാമം മുഴുവന്‍ ധന്യമുഹൂര്‍ത്തത്തിനായി കാത്തുനിന്നു.

പ്രകടനം 100 മണിക്കൂര്‍ പിന്നിട്ടതോടെ തന്നെ ജനങ്ങള്‍ ആഘോഷത്തിമര്‍പ്പിലായി. 102 മണിക്കൂറിന്റെ റെക്കോഡ്‌ നേട്ടം കൈവന്നതോടെ അവര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും നൃത്തം ചവിട്ടിയും പടക്കങ്ങള്‍ പൊട്ടിച്ചും ആഹ്ല്‌ളാദം പങ്കിട്ടു. ഇതിനിടെ കോഴിക്കോട് മെഡിക്കല് കോളെജ് ആശുപത്രിയലെ ഡപ്യൂട്ടി സൂപ്രണ്ട് ഡോക്ടര് വിപി ശശിധരന്റെ നേതൃത്വത്തിലുള്ള ഡോക്ടര്മാര് ഇടയ്ക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ച് തൃപ്തിവരുത്തിയിരുന്നു.

സുധീറിന്റെ പ്രകടനം ആറു വീഡിയോ ക്യാമറകളിലായി ചിത്രീകരിച്ചിട്ടുണ്ട്‌. ഇത്‌ ഉടന്‍ ഗിന്നസ്‌ബുക്ക്‌ അധികൃതര്‍ക്ക്‌ കൈമാറുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. ഞായറാഴ്‌ച ഡോ. എം.കെ. മുനീര്‍, കമാല്‍ വരദൂര്‍, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ., കെ.പി. ശ്രീശന്‍, വെങ്കിടാചലം, കെ.ടി. അബ്ദുള്‍ മജീദ്‌, പുരുഷന്‍ കടലുണ്ടി, ടി. സിദ്ധിഖ്‌, എം.സി. മായിന്‍ഹാജി, പി.കെ. കൃഷ്‌ണദാസ്‌, ബിച്ചുതിരുമല, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ എന്നിവര്‍ സുധീറിന്‌ ആശംസകളര്‍പ്പിക്കാന്‍ വേദിയിലെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+