17കാരിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി
ഹൈദരാബാദ്: പെണ്‍കുട്ടിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയതായി ആരോപണം. കുകട്‌പള്ളി നാരായണ ജൂനിയര്‍ കോളെജില്‍ രണ്ടാംവര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിനിയും ശ്രീനിവാസ രാജു എന്ന ബിസിനസുകാരന്റെ മകളുമായ പതിനേഴുകാരിയെയാണ് കാമുകന്‍ തട്ടിക്കൊണ്ടുപോയത്.
കുട്ടിയുടെ കാമുകനായ മല്ലികാര്‍ജുന റാവുവില്‍ നിന്നുള്ള ശല്യം സഹിക്കവയ്യാതെ നല്ലൂരില്‍ നിന്നും ആറുമാസം മുമ്പാണത്രേ പെണ്‍കുട്ടിയും കുടുംബവും കുട്‌കപ്പള്ളിയിലേയ്‌ക്ക് താമസം മാറ്റിയത്. നല്ലൂരിലെ എന്‍ടിആര്‍ നഗര്‍ സ്വദേശിയാണ് മുപ്പത്തിയേഴുകാരനായ മല്ലികാര്‍ജുന റാവു. ഇയാള്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.
കഴിഞ്ഞ ആഗസ്‌റ്റില്‍ ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നല്ലൂര്‍ കോടതി റാവുവിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തിരുന്നുവത്രേ. പിന്നീട് ഇയാള്‍ ജാമ്യം നേടി കുടുംബസമേതം പെണ്‍കുട്ടിയുടെ വീടിനടുത്തേയ്‌ക്ക് താമസം മാറ്റി. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ കോളെജില്‍ വച്ചും മറ്റും നിരന്തരം കാണാന്‍ ശ്രമിച്ചു.
ഇതറിഞ്ഞ മാതാപിതാക്കള്‍ പിന്നീട് പെണ്‍കുട്ടിയെ കോളെജില്‍ അയച്ചില്ല. പിന്നീട് ചൊവ്വാഴ്‌ച രാവിലെ രാജു വീട്ടിലില്ലാത്ത സമയത്ത് മല്ലികാര്‍ജുന റാവുവും പത്തോളം പേരുള്ള ഒരു സംഘവും ഒരു കാറിലെത്തി കുട്ടിയെപിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ പിതാവ് ശ്രീനിവാസ രാജു നല്‍കിയ പരാതിപ്രകാരം മല്ലികാര്‍ജുനറാവുവിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications