Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൊഗനക്കല്‍ നിര്‍ത്തിയത്‌ കനിമൊഴിയ്‌ക്കുവേണ്ടിയല്ല: കരുണാനിധി

ചെന്നൈ: മകള്‍ കനിമൊഴിയ്‌ക്കു കേന്ദ്രമന്ത്രിപദം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചാണ്‌ ഹൊഗ്നക്കല്‍ പദ്ധതി നിര്‍ത്തിവെച്ചതെന്ന പ്രതിപക്ഷനേതാവ്‌ ജയലളിതയുടെ ആരോപണം തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കരുണാനിധി നിഷേധിച്ചു.

2012ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന മുന്‍ പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. കനിമൊഴിയും ഹൊഗനക്കല്‍ പദ്ധതിയും തമ്മില്‍ ബന്ധമില്ല. കര്‍ണാടകത്തില്‍ നിന്നുള്ള ആര്‍ക്കെങ്കിലും കനിമൊഴിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴുയുമോയെന്നാണ്‌ ഞാന്‍ അത്ഭുതപ്പെടുന്നത്‌.

കര്‍ണാടകത്തില്‍ സമാധാനപരമായ തിരഞ്ഞെടുപ്പ്‌ നടക്കുന്തനിന്‌ വേണ്ടിമാത്രമാണ്‌ പദ്ധതി തല്‍ക്കാലം നിര്‍ത്തിവച്ചത്‌. തമിഴ്‌ ജനതയുടെ താല്‍പര്യങ്ങളെ താന്‍ വഞ്ചിച്ചുവെന്ന ജയലളിതയുടെ ആരോപണത്തില്‍ കഴമ്പില്ല- കരുണാനിധി പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി എം. കരുണാനിധി ഉടന്‍ രാജിവെയ്‌ക്കണമെന്നാണ്‌ ജയലളിത ആവശ്യപ്പെട്ടത്‌.

കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പും തമിഴ്‌നാട്ടിലെ കുടിവെള്ള പ്രശ്‌നവും തമ്മില്‍ എന്തുബന്ധമാണുള്ളതെന്‌്‌ന മനസ്സിലാകുന്നില്ല. പദ്ധതി നടപ്പാക്കുമെന്ന്‌ നിയമസഭ രണ്ടുവട്ടം പ്രമേയം പാസാക്കിയിരുന്നു- ജയലളിത ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+