ഭര്‍ത്താവ് അഴിമതി നടത്തിയാല്‍ ഭാര്യയ്‌ക്കും കുറ്റം
ദില്ലി: അഴിമതി നടത്തി പണം സമ്പാദിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പത്ത് അനുഭവിക്കുന്ന ഭാര്യമാരും തുല്യ കുറ്റവാളികളാണെന്ന് മുംബൈ ഹൈക്കോടതി വിധി.
അവിഹിതമായി സ്വത്തുസമ്പാദിച്ച കേസില്‍ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കിംഗോന്‍കര്‍ ഈ വിധി പുറപ്പെടുവിച്ചത്.
പരാതിക്കാരിയായ മംഗളാഭായി വാഗ് കുറ്റക്കാരിയാണെന്ന് കോടതി നീരീക്ഷിച്ചു. അഴിമതി നടത്തിയുണ്ടാക്കിയ പണം കൊണ്ട് തന്റെ പേരില്‍ നിരവധി വസ്‌തുവകകള്‍ വാങ്ങിക്കൂട്ടാന്‍ മംഗളാഭായി ഭര്‍ത്താവിനെ അനുവദിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ കോടി ചൂണ്ടിക്കാട്ടിയ കുറ്റം.
അവിഹിത സ്വത്തുസമ്പാദനക്കേസില്‍ മംഗളാഭായിയെ മൂന്നുവര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതിവിധിയെ ഹൈക്കോടതി ശരിവച്ചു. തടവുശിക്ഷ കൂടാതെ മംഗളാഭായി രണ്ടുലക്ഷം രൂപ പിഴയൊടുക്കുകയും വേണം.
മഹാരാഷ്ട്ര സര്‍ക്കാറിന് കീഴില്‍ ജലസേചനവകുപ്പില്‍ ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ വാഗ് ആണ് മംഗളാഭായിയുടെ ഭര്‍ത്താവ്. 1984നും 1989നും ഇടയില്‍ നടത്തിയ അഴിമതികളിലൂടെയാണ് ഇയാള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചത്. ഇതില്‍ക്കൂടുതലും ഇയാള്‍ നിക്ഷേപിച്ചിരുന്നത് ഭാര്യയുടെ പേരിലായിരുന്നു. പിന്നീട് അഴിമതി നിരോധന നിയമപ്രകാരം ഭാസ്‌കര്‍ വാഗും ഭാര്യയും കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തുകയും ശിക്ഷവിധിയ്‌ക്കുകയുമായിരുന്നു.
അഴിമതിനടത്താന്‍ പ്രരിപ്പിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവരെയും ശിക്ഷിക്കാമെന്ന് സുപ്രിം കോടതി നേരത്തേ പറഞ്ഞിട്ടുണ്ടെങ്കില്‍ മുംബൈ ഹൈക്കോടതിയുടെ ഈ വിധിയ്‌ക്ക് സുപ്രിംകോടതിയുടെ അംഗീകാരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.












Click it and Unblock the Notifications