Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക പിതാവിന്റെ ഘാതകരെ സന്ദര്‍ശിച്ചു

ദില്ലി: രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപരന്ത്യം ശിക്ഷയനുഭവിയ്‌ക്കുന്ന നളിനിയെ പ്രിയങ്ക വേധേര ജയില്‍ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തല്‍.

മാര്‍ച്ച്‌ 19ന്‌ പ്രയങ്ക വെല്ലൂര്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി ഒരു അഭിഭാഷകന്‍ ജയില്‍ സൂപ്രണ്ടിന്‌ വിവരവകാശ നിയമ പ്രകാരം അപേക്ഷ നല്‌കിയിരുന്നു.

ഇതെ തുടര്‍ന്നാണ്‌ താന്‍ നളിനിയെ സന്ദര്‍ശിച്ച കാര്യം പ്രിയങ്ക ഒരു സ്വകാര്യ ചാനലിനെ അറിയിച്ചത്‌. തന്റെ സന്ദര്‍ശനം തികച്ചും വ്യക്തപരമായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നളിനിയുമായി സംസാരിച്ച കാര്യങ്ങള്‍ പ്രിയങ്ക പുറത്തു വിട്ടിട്ടില്ല.

അതെസമയം തന്റെ പിതാവിനെ എന്തിന്‌ വധിച്ചുവെന്ന്‌ പ്രിയങ്ക ചോദിച്ചതായി നളിനിയുടെ അഭിഭാഷകര്‍ പറഞ്ഞു.

നേരത്തെ പ്രിയങ്കയുടെ ജയില്‍ സന്ദര്‍ശന വാര്‍ത്ത ജയില്‍ സൂപ്രണ്ട്‌ നിഷേധിച്ചിരുന്നു. എന്നാല്‍ നളിനിയുടെ അമ്മയും അഭിഭാഷകരും പ്രയങ്കയുടെ സന്ദര്‍ശം സ്ഥീരികരിച്ചതിനെ തുടര്‍ന്ന്‌ ഡി. രാജ്‌കുമാര്‍ എന്ന അഭിഭാഷകന്‍ ഇതു സംബന്ധിച്ച്‌ വിവരങ്ങള്‍ അറിയുന്നതിന്‌ അപേക്ഷ നല്‌കിയത്‌.

ഏതു നിയമപ്രകാരമാണ്‌ പ്രയങ്കയുടെ സന്ദര്‍ശനം, ആരെല്ലാം പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു, കൂടിക്കാഴ്‌ച എത്ര നേരം നീണ്ടു തുടങ്ങിയ കാര്യങ്ങളായിരുന്നു അപേക്ഷയിലുണ്ടായിരുന്നത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+