Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്‌ രാഷ്ട്രീയം മനസ്സിലാകില്ലെന്ന്‌ മായാവതി

Mayawatiലഖ്‌നൊ: രാഹുല്‍ ഗാന്ധിയുടെ അടിക്കടിയുള്ള ഉത്തര്‍പ്രദേശ്‌ സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി മായാവതി. രാഹുല്‍ ഈ രാഷ്ട്രീയ നാടകം അവസാനിപ്പിച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ ബിഎസ്‌പി പിന്‍വലിക്കുമെന്ന്‌ മായാവതി മുന്നറിയിപ്പ്‌ നല്‍കി.

കഴിഞ്ഞ ദിവസം ബുന്ദേല്‍കണ്ഡ്‌ പ്രദേശത്തെ കര്‍ഷകരെയും കൂട്ടി തനിയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ ഝാന്‍സി ജില്ല കമ്മീഷണര്‍ ഓഫീസിലേയ്‌ക്ക്‌ രാഹുല്‍ ഗാന്ധി നടത്തിയ പ്രകടനമാണ്‌ മായാവതിയെ പ്രകോപിതയാക്കിയിരിക്കുന്നത്‌.രൂക്ഷമായ ഭാഷയിലാണ്‌ മായാവതി രാഹുല്‍ ഗാന്ധിയെ ആക്രമിക്കുന്നത്‌.

ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ പരാജയം മറക്കാന്‍ രാഷ്ട്രീയ നാടകം കളിക്കാതെ സംസ്ഥാനത്തിന്‌ പ്രത്യേക വരള്‍ച്ചാ പാക്കേജ്‌ ലഭ്യമാക്കാന്‍ സംസ്ഥാനത്തുനിന്നുള്ള എംപിയെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്ന്‌ ശനിയാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മായാവതി രാഹുലിനോട്‌ ആവശ്യപ്പെട്ടു. Rahul Gandhi

രാഷ്ട്രീയാധികാരം പാരമ്പര്യമായി കിട്ടിയ രാഹുലിന്‌ രാഷ്ട്രീയം മനസ്സിലാകില്ല. വിലക്കയറ്റമാണ്‌ രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നമെന്നും അതിന്റെ പേരില്‍ കേന്ദ്രമന്ത്രിസഭ എപ്പോള്‍വേണമെങ്കിലും നിലം പതിക്കാമെന്നും യുവരാജാവ്‌ മനസ്സിലാക്കണം.

മൂന്നുമാസത്തിനകം വിലക്കയറ്റം തടയുകയും ബുന്ദേല്‍ ഖണ്ഡ്‌ അടക്കമുള്ള പ്രദേശത്തുള്ളവര്‍ക്ക്‌ 80,000കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ അനുവദിക്കുകയും ചെയ്‌തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിനുള്ള ബിഎസ്‌പിയുടെ പിന്തുണ പിന്‍വലിയ്‌ക്കും- മായാവതി ഭീഷണിപ്പെടുത്തി.

ഈ രണ്ടുകാര്യങ്ങളിലും തീര്‍പ്പുണ്ടായില്ലെങ്കില്‍ ഇനിയൊരു അറിയിപ്പ്‌ നല്‍കാതെ തന്നെ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത്‌ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്ക്‌ അയക്ക്‌കുമന്നും മായാവതി പറഞ്ഞു. ഇത്‌ അവസാനമുന്നറിയിപ്പാണെന്നും അവര്‍ വ്യക്തമാക്കി. 17 എംപിമാരാണ്‌ ബിഎസ്‌പിയ്‌ക്ക്‌ ലോകസഭയിലുള്ളത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+