ദുര്‍മന്ത്രവാദിനിയെന്ന് സംശയിച്ച് സ്‌ത്രീയുടെ തലയറുത്തു
ജംഷഡ്‌പൂര്‍: ദുര്‍മന്ത്രവാദിനിയെന്നാരോപിയ്‌ക്കപ്പെട്ട സ്‌ത്രീയുടെ അറുത്തെടുത്ത തലയുമായി ആദിവാസി യുവാവ് പോലീസ് സ്‌റ്റേഷനില്‍.
ജാര്‍ഖണ്ഡിലെ ഘട്ട്‌സിലയിലാണ് സംഭവം. ജയ്‌റാം ഹന്‍ഡ്‌സ എന്ന യുവാവിന്റെ സഹോദരന്‍ കുറച്ചു ദിവസം മുമ്പ് മരിച്ചിരുന്നു. സഹോദരന്റെ മരണത്തിനു കാരണക്കാരിയെന്ന് സംശയിക്കപ്പെടുന്ന റെന്റിയെന്ന സ്‌ത്രീയെ അന്വേഷിച്ചു നടക്കുകയായിരുന്നു ജയ്‌റാം.
ഞായറാഴ്‌ച തനിച്ചു കണ്ടപ്പോള്‍ ഇവരെ സമീപത്തുള്ള വയലില്‍ കൂട്ടിക്കൊണ്ടു പോയി മദ്യം നല്‌കിയ ശേഷം വാളു കൊണ്ട് തലയറുത്ത് കൊല്ലുകയുമായിരുന്നു.
ഒമ്പതു കൊല്ലം മുമ്പ് മരിച്ച തന്റെ പിതാവിന്റെ മരണത്തിനു പിന്നിലും റെന്റിയാണെന്ന് ജയ്‌റാം പറഞ്ഞു. റെന്റിയെ കൊലപ്പെടുത്താനായി ജയ്‌റാം ഉപയോഗിച്ച വാള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മന്ത്രവാദത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിയ്‌ക്കുകാണ്. ഇതിനെതിരെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ എടുത്ത നടപടികള്‍ ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.












Click it and Unblock the Notifications