കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളണ്ടില്‍ കത്തോലിക്ക സഭയുടെ ഫാഷന്‍ ഷോ

  • By Staff
Google Oneindia Malayalam News

ലുബ്ലിന്‍: പുത്തന്‍ കാലഘട്ടത്തില്‍ പ്രതിച്ഛായ മാറ്റുകയെന്ന ലക്ഷ്യത്തോടെ കത്തോലിക്ക പള്ളിയും ഫാഷന്‍ ഷോയുടെ ലോകത്തേക്ക്‌‌. A nun displays an outfit of her order during a church fair held in the catholic university of Lublin

പോളണ്ടിലെ റോമന്‍ കത്തോലിക്‌ സെമിനാരികളാണ്‌ കന്യാസ്‌ത്രീകളെയും പുരോഹിതന്‍മാരും പങ്കെടുത്ത ഫാഷന്‍ ഷോ മത്സരം സംഘടിപ്പിച്ചത്‌.

ലുബ്ലിനിലെ കത്തോലിക്ക സര്‍വകലാശാലയില്‍ ഒരുക്കിയ റാമ്പിലൂടെ കന്യാസ്‌ത്രീകളും കപ്പൂച്ചിയന്‍ സന്യാസിമാരും സംഗീതത്തിനൊപ്പം ചുവടു വച്ച്‌ നീങ്ങിയത്‌ കാണികളെയും ആകര്‍ഷിച്ചു.

കന്യാസ്‌ത്രീകളാകുന്നവരുടെയും പുരോഹിതന്‍മാരാകാനെത്തുന്നവരുടെയും എണ്ണം ദിനംപ്രതി കുറയുന്ന സാഹചര്യത്തില്‍ വിശ്വാസികളുടെയും മറ്റുള്ളവരുടെയും ശ്രദ്ധ ആകര്‍ഷിയ്‌ക്കുകയാണ്‌ ഇത്തരം മത്സരങ്ങളിലൂടെ സഭയുടെ ലക്ഷ്യം.

ഫാഷന്‍ ഷോ മത്സരം പ്രകോപനം സൃഷ്ടിക്കുന്നതാണ്‌. എന്നാല്‍ ഇത്തരം മത്സരങ്ങളിലെ വേഷങ്ങളിലൂടെ ഞങ്ങളുടെ ലളിത ജീവിത ശൈലി മറ്റുള്ളവര്‍ക്ക്‌ ബോധ്യപ്പെടും. മത്സരത്തിന്റെ സംഘാടകനായ ഫാദര്‍ ആന്ദ്രെ ബട്രോസ്‌കി പറയുന്നു.

പുരോഹിതന്‍മാരെ പരിശീലിപ്പിയ്‌ക്കുന്ന പോളണ്ടിലെ രൂപത സെമിനാരികളില്‍ ഈ വര്‍ഷം 786 പേരാണ്‌ പരീശിലനത്തിനെത്തിയിട്ടുള്ളത്‌. മുന്‍ വര്‍ഷം 1029 പേര്‍ പരിശീലനം നേടിയിരുന്നു. 25 ശതമാനത്തോളം ഇടിവാണ്‌ ഈ രംഗത്തുണ്ടായിരിക്കുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X