എം.ജെ ജേക്കബിന്റെ നിയമസഭാഗത്വം റദ്ദാക്കി
കൊച്ചി: പിറവം എംഎല്‍എ എം.ജെ ജേക്കബിന്റെ നിയമസഭാ അംഗത്വം ഹൈക്കോടതി റദ്ദാക്കി. ജസ്‌റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്‌ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പ് വേളയില്‍ ഇടതു മുന്നണി പ്രസിദ്ധീകരിച്ച ലഘു ലേഖയില്‍ എം.ജെ ജേക്കബിന്റെ എതിര്‍ സ്ഥാനാര്‍ഥി ടി.എം ജേക്കബിനെ വ്യക്തിപരമായി അധിക്ഷേപിയ്‌ക്കുന്ന പരാമര്‍ശം വന്നുവെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറായ എം. നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ടി.എം ജേക്കബിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചിരുന്നതായി ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കേസില്‍ എം.ജെ ജേക്കബ് അദ്ദേഹത്തിന്റെ മൂന്ന് ഏജന്റുമാരും പെരുമാറ്റച്ചട്ടം ലംഘിച്ചു. ഓണക്കൂറില്‍ കോണ്‍ഗ്രസ് നേതാവിനെ വധിയ്‌ക്കാന്‍ ശ്രമിച്ച കേസില്‍ ടി.എം ജേക്കബിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പങ്കുണ്ടെന്ന വാദം വ്യക്തിപരമായി ആക്ഷേപിയ്‌ക്കാനായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതില്‍ സ്ഥലത്തെ എല്‍ഡിഎഫ് നേതാക്കളായ ഒ.എം വിജയന്‍, പി.ജി മനു, ജിന്‍സ വി. പോള്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അപ്പീല്‍ പോകാന്‍ വിധി ഒരു മാസം തടയണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications