മ്യാന്‍മറില്‍ മരണം 10,000 എന്ന് ആശങ്ക
യാംഗൂണ്‍: മ്യാന്‍മറില്‍ നാശം വിതച്ച നര്‍ഗീസ് ചുഴലിക്കൊടുങ്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരത്തോളമായെന്ന് ആശങ്ക.
പതിനായിരം പേര്‍ മരിച്ചതായും മൂവായിരം പേരെ കാണാതായതായും മ്യാന്‍മര്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തിന്റെ നെല്ലറയായ ഐരാവതി നദീ തടം, യാങ്കൂണ്‍ എന്നിവിടങ്ങളില്‍ നാലായിരത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്ത് കൊടുങ്കാറ്റ് വിനാശം വിതച്ച അഞ്ചു മേഖലകളിലെ രണ്ടിടത്തെ കണക്കു മാത്രമാണിത്. മറ്റു മേഖലകളിലെ മരണങ്ങള്‍ കൂടി അറിവാകുമ്പോള്‍ മരണ സംഖ്യ കുതിച്ചുയര്‍ന്നേക്കും.
ദുരിത മേഖലകളായ പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും ദ്വീപുകളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. ഒ
റീസ്സയില്‍ പതിനായിരത്തോളമാളുകളുടെ മരണത്തിനിടയാക്കിയ 1999ലുണ്ടായ കൊടുങ്കാറ്റിനു ശേഷമുണ്ടാകുന്ന മാരകമായ ചുഴലിക്കൊടുങ്കാറ്റാണ് മ്യാന്‍മറില്‍ വീശിയടിച്ചത്.
ദുരിത പ്രദേശങ്ങളിലെ അവസ്ഥ വിലയിരുത്താന്‍ ഐക്യരാഷ്ട്ര സഭയും മറ്റു അന്താരാഷ്ട്ര സഹായ ഏജന്‍സികളും പ്രതിനിധി സംഘങ്ങളെ മ്യാന്‍മറിലേക്ക് അയിച്ചിട്ടുണ്ട്.
അതെ സമയം മ്യാന്‍മറിലെ പട്ടാള ഭരണകൂടം ആരോടും ഔദ്യോഗികമായി സഹായം അഭ്യര്‍ഥിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ രണ്ടു കപ്പല്‍ നിറയെ ദുരിതാശ്വസ സാധനങ്ങളും മരുന്നുകളും മ്യാന്‍മറിലേക്കയച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications