കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീമിന് ഷാരൂഖിന്റെ എസ്എംഎസ് ശിക്ഷ

  • By Staff
Google Oneindia Malayalam News

"കുട്ടികളേ, ഒരു കഥ പറയാനുളള വേളയാണിത്. കളിയില്‍ നിങ്ങള്‍ നിരന്തരം തോല്‍ക്കുകയാണെങ്കില്‍ ബോറടിപ്പിക്കുന്ന ദീര്‍ഘമായ എസ്എംഎസ് സന്ദേശങ്ങള്‍ കൊണ്ട് നിങ്ങളെ ഞാന്‍ ശിക്ഷിക്കുമെന്ന് പലപ്പോഴും പറഞ്ഞിട്ടുളളതാണ്. ഇതാണ് നിങ്ങള്‍ക്കുളള ശിക്ഷ. ഓടാതെ പോയ ഒരുപാട് ചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍, ഓടാത്ത ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തിരിച്ചറിയാന്‍ കഴിയാറില്ല. ആരോ എഴുതുന്ന തിരക്കഥ പ്രകാരം അഭിനയിക്കുക എന്ന എന്റെ ജോലി ഞാന്‍ ചെയ്യുന്നു.

എന്നാല്‍ പരാജയപ്പെടുന്ന ചിത്രങ്ങളോട് പ്രതികരിക്കുന്നതിന് എനിക്കൊരു രീതിയുണ്ട്. ചിത്രം പരാജയപ്പെട്ടാലും എന്റെ കഥാപാത്രത്തെ ശരാശരിയില്‍ നിന്നും ഉയര്‍ത്തി നിര്‍ത്താനും പരാജയ ചിത്രങ്ങളില്‍ പോലും എനിക്കോര്‍മ്മിക്കാനും അഭിമാനിക്കാനും എന്തെങ്കിലും കരുതി വെയ്ക്കാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

എന്റെ ജോലി ഞാന്‍ ആസ്വദിക്കാറുണ്ട്. പരാജയങ്ങളെക്കുറിച്ച് ഫലിതങ്ങളുണ്ടാക്കും. അതേ സമയം വേദനയും ഉണ്ടാകും. അതുപോലെ ഇപ്പോള്‍ നമ്മളെല്ലാം പരാജയപ്പെട്ട ഒരു തിരക്കഥയുടെ ഭാഗമാണ്. മോശപ്പെട്ട ഒരു ഐപിഎല്‍ സ്ക്രിപ്റ്റ്. എന്നാല്‍ നമ്മുടെ കഥാപാത്രങ്ങള്‍ നമുക്കെങ്കിലും പ്രിയപ്പെട്ടതാകാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. സവിശേഷതയുളള ഒരു കഥയെന്ന നിലയില്‍ നമുക്ക് പിന്നീട് ഓര്‍ത്തിരിക്കാന്‍ വേണ്ട മൂല്യമുളള മുഹൂര്‍ത്തങ്ങള്‍ നാം സൃഷ്ടിച്ചേ മതിയാകൂ. കാരണം നാമോരുത്തരും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഇതിനു വേണ്ടി.

അതിനാല്‍ അവശേഷിക്കുന്ന രണ്ടു കളികള്‍ നശിപ്പിക്കാതിരിക്കുക. മുറുമുറുപ്പുമായല്ല, സ്ഫോടനമായാണ് നാം കളത്തിലിറങ്ങേണ്ടത്. സിനിമയില്‍ ഞങ്ങള്‍ പലപ്പോഴും പറയാറുണ്ട്, ഏറ്റവും അവസാനത്തെ ചിത്രം വരെയാണ് നിങ്ങള്‍ നല്ലതാരം. അതിനാല്‍ അവസാനത്തെ രണ്ടു കളികളിലൂടെയാവണം നമ്മുടെ കഴിവുകള്‍ ക്രിക്കറ്റ് ലോകം ഓര്‍ത്തിരിക്കേണ്ടത്.

ഞാ‍നും ദാദയും ജോണും തമ്മിലുളള പ്രശ്നങ്ങള്‍ മറന്നു കളയുക. അതൊക്കെ ഈ ലോകത്ത് സാധാരണയാണ്. പരാജയപ്പെടുമ്പോള്‍ നമ്മെ ചവിട്ടാന്‍ എപ്പോഴും ആളുണ്ടാവും. നാം പരാജയപ്പെട്ടവരാണ്. അതിനാല്‍ നമുക്ക് പ്രഹരങ്ങള്‍ ഏല്‍ക്കും. അതില്‍ വിഷമമൊന്നും വേണ്ട. കയ്പേറിയ അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ കരുത്തരാക്കണം. അവയൊക്കെ മറന്നു കളയാന്‍ നമുക്ക് വിജയമാണ് വേണ്ടത്. എല്ലാവരും എപ്പോഴും വിജയിയാകാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഇതിനൊരു മറുവശമുണ്ട്. മനുഷ്യരെ കൂടുതല്‍ ഒന്നിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതാണ് പരാജയത്തിന്റെ ഏറ്റവും വലിയ ഭംഗി. പരാജയത്തിന്റെ പേരില്‍ ടീമിനോട് പ്രശ്നങ്ങളുളള ഒരു ഉടമയല്ല ഞാനെന്ന് തിരിച്ചറിയാന്‍ മാത്രമുളള അടുപ്പം നമ്മള്‍ തമ്മിലുണ്ട്. നിങ്ങളെപ്പോലെ, ദാദയെപ്പോലെ, ജോണിനെപ്പോലെ....തോല്‍വി മാത്രം ഏറ്റു വാങ്ങാനാഗ്രഹമില്ലാത്തവന്‍ തന്നെയാണ് ‍ഞാനും.

ഐപിഎല്‍, ഐസിസി പെരുമാറ്റച്ചട്ടങ്ങള്‍ മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനസിലാക്കിക്കഴിഞ്ഞ് അനുസരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. അതുവരെ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഹോട്ടലിലും മീറ്റിംഗുകളിലും ഉണ്ടാകും. കളിക്കാന്‍ ഞാന്‍ പക്ഷേ, വരില്ല. ഒരു ടീമെന്ന നിലയില്‍ അത്തരം കാര്യങ്ങളൊന്നും നമ്മെ ബാധിക്കാന്‍ പാടില്ലെന്ന് ദയവായി ഓര്‍ക്കുക.

എന്റെ കുട്ടികളോടെന്നതു പോലെ നിങ്ങളോടും ഞാന്‍ സമര്‍പ്പിതനാണ്. ഹെഡ‍്‍മാസ്റ്ററുടെ ചട്ടങ്ങള്‍ പിടികിട്ടുന്നവതു വരെ ഞാന്‍ ക്ലാസില്‍ വരില്ല. ചട്ടപ്രകാരമുളള ജീവിതത്തോട് അത്ര താല്‍പര്യമില്ലാത്തയാളാണ് ഞാന്‍. ചില പ്രശ്നങ്ങളുണ്ടായതില്‍ നിങ്ങളോട് ഞാന്‍ മാപ്പു ചോദിക്കുന്നു.

എന്നാല്‍, ഉണരുക. തല നിവര്‍ത്തിപ്പിടിക്കുക. എല്ലാവര്‍ക്കും നല്ലൊരു കളി ആശംസിക്കുന്നു. 200നപ്പുറമുളള സ്കോര്‍ നേടണേ... 150 ലൊന്നും ഇനി പിടിച്ചു നില്‍ക്കാനാവില്ല.....

അടുത്ത പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X