സിപിഎമ്മിന് ആംനെസ്റ്റിയുടെ വിമര്‍ശനം
ദില്ലി: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ സിപിഎമ്മിന്റെ സായുധ സംഘവും മറ്റു പ്രാദേശിക സംഘടനകളും തമ്മിലുണ്ടായ സായുധ ഏറ്റുമുട്ടലുകളുടെ ഫലമായി മനുഷ്യവകാശ ലംഘനത്തിന്റെ ഒരു പരമ്പര തന്നെ അരങ്ങേറിയെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്.
നന്ദിഗ്രാമിന്റെ നിയന്ത്രണത്തിനു വേണ്ടി സിപിഎമ്മും മറ്റു സംഘടനകളും തമ്മില്‍ അവിടെ യുദ്ധം തന്നെയാണ് നടത്തിയത്. കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, കുടിയൊഴിപ്പിയ്‌ക്കലുകള്‍, ബലപ്രയോഗം, വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മറച്ചു വെയ്‌ക്കല്‍ എന്നിവയെല്ലാം അവിടെ അരങ്ങേറിയെന്ന് റിപ്പോര്‍ട്ട് ആരോപിയ്‌ക്കുന്നു.
153 രാജ്യങ്ങളിലെ മനുഷ്യവകാശ ലംഘനത്തെക്കുറിച്ച് വിവരിയ്‌ക്കുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുള്ളത്.
ഭരണകൂടത്തിന്റെ തെറ്റായ നടപടികള്‍ ഒരു ജനതയെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിയ്‌ക്കുകയാണെന്നും അതിര്‍ത്തി പ്രദേശത്തെ സൈനികരുടെയും ഭീകരുടെയും അക്രമണങ്ങള്‍ക്കിടയില്‍പ്പെട്ട് ജനങ്ങള്‍ നരകിയ്‌ക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.












Click it and Unblock the Notifications