Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബര്‍ 2മുതല്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുന്നു

ചെന്നൈ: ഒക്ടോബര്‍ രണ്ടുമുതല്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത്‌ രാജ്യവ്യാപകമായി നിരോധിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌.

ഷോപ്പിംഗ്‌ മാളുകള്‍, തിയേറ്ററുകള്‍, പൊതു,സ്വകാര്യ ജോലിസ്ഥലങ്ങള്‍, ഹോട്ടലുകള്‍, എയര്‍പോര്‍ട്ട്‌ ലോഞ്ച്‌, റയില്‍വേ, ബസ്‌ സ്‌റ്റേഷനുകല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുകവലിക്കുന്നത്‌ കുറ്റകരമായിരിക്കും. പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ ശനിയാഴ്‌ച അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അന്‍പുമണി.

പൊതുസ്ഥലത്ത്‌ പുകവലിക്കുന്നത്‌ നിരോധിച്ചുകൊണ്ടുള്ള നിയമം കേന്ദ്രം രണ്ടുവര്‍ഷം മുമ്പ്‌ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത്‌ ഇതേവരെ പ്രാവര്‍ത്തികമായിട്ടില്ല. റോഡിലും വീട്ടിലും പുകവലിക്കാമെന്നും അടഞ്ഞ സ്ഥലങ്ങളില്‍ പുകവലിക്കുമ്പോഴാണ്‌ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതെന്നും അന്‍പുമണി പറഞ്ഞു.

രാജ്യത്ത്‌ 14.1ശതമാനം സ്‌കൂള്‍കുട്ടികള്‍ പുകവലിക്കുന്നു. അടുത്തവര്‍ഷത്തോട്‌ ഇത്‌ 15.1ശതമാനമാകുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. സിനിമ കാണുമ്പോള്‍ പുകയില ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം 52ശതമാനമാണ്‌. അധ്യാപകരില്‍ 22ശതമാനംപേരും പുകവലിക്കുന്നുണ്ട്‌. ലോകത്ത്‌ അര്‍ബുദം ബാധിച്ച്‌ മരിക്കുന്നവരില്‍ പത്തുലക്ഷവും ഇന്ത്യയിലാണെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+