സന്തോഷിന്റെ ഭൂമി തട്ടിപ്പ്: അന്വേഷണമാരംഭിച്ചു
തിരുവനന്തപുരം: സന്തോഷ് മാധവന്റെ ഭൂമി തട്ടിപ്പിനെക്കുറിച്ചുള്ള ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ അന്വേഷണമാരംഭിച്ചു.
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഇന്റലിജന്റസ് റിപ്പോര്‍ട്ട് അടിയന്തിര നടപടിയ്‌ക്കായി ആഭ്യന്തര വകുപ്പ് റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറിയ്‌ക്ക് കൈമാറിയിട്ടുണ്ട്.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി 100 ഓളം കോടി രൂപയുടെ അനധികൃത ഭൂമിയിടപാടുകള്‍ സന്തോഷ് മാധവനും കൂട്ടരും നടത്തിയിട്ടുണ്ടെന്നാണ് ഇന്റലിജന്റ്‌സ് കണക്കാക്കുന്നത്.
പുത്തന്‍വേലിക്കരയിലെ 138 ഏക്കര്‍ ഉള്‍പ്പടെ ഇയാള്‍ നടത്തിയ 155 ഏക്കര്‍ ഭൂമി ഇടപാടിനെപ്പറ്റിയും സര്‍ക്കാര്‍ അന്വേഷിയ്‌ക്കുന്നുണ്ട്. 138 ഏക്കര്‍ ഭൂമി ബാംഗ്ലൂരിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് വിറ്റത് അറുപതോളം ആധാരങ്ങളിലൂടെ രജിസ്‌റ്റര്‍ ചെയ്‌താണെന്ന് ഇന്റലിജന്റ്‌സ് കണ്ടെത്തിയിട്ടുണ്ട്.
സന്തോഷ് മാധവനെതിരെയുള്ള അന്വേഷണത്തിനൊപ്പം ഇയാള്‍ക്ക് ഒത്താശ ചെയ്‌തെന്ന് ഇന്റലിജന്റ്‌സ് ചൂണ്ടിക്കാട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും റവന്യൂ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications