ഹിറ്റ്‌ലര്‍ സമ്മാനിച്ച കാര്‍ കടത്താന്‍ ശ്രമം
കാഠ്‌മണ്ഡു: നേപ്പാള്‍ രാജാവിന് നാസി തലവനായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ സമ്മാനിച്ച കാര്‍ കടത്തിക്കൊണ്ടു പോകാനുള്ള രാജ കുടുംബാംഗങ്ങളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
ജ്‌ഞാനേന്ദ്ര രാജാവ് നാരായണ്‍ ഹിതി കൊട്ടാരം ഒഴിയുന്നതിന് രണ്ട് ദിവസം മുമ്പ് കാര്‍ കടത്തിക്കൊണ്ടു പോകാനാണ് ശ്രമം നടന്നത്.
ജ്ഞാനേന്ദ്രയുടെ മുത്തച്ഛനായ ത്രിഭുവന്‍ രാജാവിന് 1939ല്‍ ഹിറ്റ്‌ലര്‍ സമ്മാനിച്ച മെഴ്‌സിഡസ് ബെന്‍സ് കാര്‍ മൂന്ന് വര്‍ഷമായി കാഠ്‌മണ്ഡുവിലെ എഞ്ചനീയറിഗ് കോളേജ് വിദ്യാര്‍ഥികള്‍ മെക്കാനിക്കല്‍ പരിശീലനത്തിനായി ഉപയോഗിക്കുകയാണ്.
സ്‌പെയര്‍ പാര്‍ട്‌സുകളുടെ അഭാവവും കാര്‍ സംരക്ഷിയ്‌ക്കാന്‍ രാജ കുടുബം ശ്രമിയ്‌ക്കാത്തതുമാണ് ഈ പുരാവസ്‌തുവിന് ഇത്തരമൊരു ഗതി വരാന്‍ കാരണം.
മ്യൂസിയമാക്കി മാറ്റുന്ന നാരായണ്‍ഹിതി കൊട്ടാരത്തില്‍ ഈ മെഴ്‌സിഡസ് കാര്‍ പ്രദര്‍ശിപ്പിയ്‌ക്കാനാണ് ഇപ്പോഴത്തെ ഭരണാധികാരികള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
അയല്‍ രാജ്യങ്ങളുമായി റോഡ് ഗതാഗതമില്ലാതിരുന്ന കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും നൂറുക്കണക്കിന് തൊഴിലാളികള്‍ ചുമന്നാണ് ഈ കാര്‍ കാഠ്മണ്ഡുവിലെ കൊട്ടാരത്തിലെത്തിച്ചത്.
നേപ്പാളിലെ ആദ്യത്തെ മോട്ടാര്‍ വാഹനമായിരുന്ന ഈ മെഴ്‌സിഡസിലായിരുന്നു ത്രിഭുവന്‍ രാജാവിന്റെ പിന്നീടുള്ള സഞ്ചാരം. 1950ല്‍ രാജാവിന്റെ മരണ ശേഷം കാര്‍ തപ്‌തലി എഞ്ചിനീയറിഗ് ക്യാമ്പസിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications