ഷഹാന വധം: മായിന്‍കുട്ടി കുറ്റം സമ്മതിച്ചു
വടകര: ചെരണ്ടത്തൂരില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹാന കൊല്ലപ്പെട്ടസംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്‌ത മായിന്‍കുട്ടി കുറ്റം സമ്മതിച്ചു.
വടകര സിഐ ജെയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ മണുക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെ നാലോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തന്നെ കുടുക്കാന്‍ മറ്റാരോ കൊലചെയ്യുകയാണെന്ന് പറഞ്ഞ് അന്വേഷണം തിരിച്ചുവിടാനുള്ള മായിന്‍കുട്ടിയുടെ ശ്രമം സമര്‍ത്ഥമായ ചോദ്യം ചെയ്യലിലൂടെ പൊലീസ് പൊളിയ്‌ക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- സ്‌കൂളിനടുത്തുള്ള മായിന്‍കുട്ടിയുടെ വീട്ടില്‍ കുട്ടികള്‍ വെള്ളം കുടിക്കാനായി പോകാറുണ്ടത്രേ. തിങ്കളാഴ്‌ച ഇന്റര്‍വെല്‍ സമയത്ത് കുടിയ്‌ക്കാന്‍ വെള്ളം ചോദിച്ചെത്തിയ ഷഹാനയെ മായന്‍കുട്ടി തണുത്തവെള്ളം തരാമെന്ന് പറഞ്ഞ് അകത്തേയ്‌ക്ക് വിളിച്ചു.
അകത്തുചെന്ന ഷഹാനയെ മായിന്‍കുട്ടി കയറിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിമാറിയ കുട്ടി ഇക്കാര്യം അധ്യാപികയോടും ഉമ്മയോടും പറയുമെന്ന് പറഞ്ഞു. ഇതുകേട്ട മായിന്‍കുട്ടി കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതോടെ അബോധാവസ്ഥയിലായ കുട്ടിയെ കഴുത്തില്‍ മുണ്ടുമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം കട്ടിലനടിയില്‍ സൂക്ഷിച്ചു.
ഇന്റര്‍വെല്‍ കഴിഞ്ഞിട്ടും ക്ലാസിലെത്താത്ത കുട്ടിയെ അന്വേഷിച്ച് അധ്യാപകന്‍ മായിന്‍കുട്ടിയുടെ വീട്ടിലെത്തി. അപ്പോള്‍ അസുഖം നടിച്ച് കിടക്കുയായിരുന്ന മായിന്‍കുട്ടി ഷഹാനയെ കണ്ടില്ലെന്ന് പറഞ്ഞു. കുട്ടിയെ തിരഞ്ഞ് അധ്യാപകന്‍ പുറത്തേയ്‌ക്ക് പോയപ്പോള്‍ ഇയാള്‍ മൃതദേഹം ചാക്കില്‍കെട്ടി വീടിന് മുകളില്‍ കൊണ്ടുപോയി ഒളിപ്പിച്ചു.
പിന്നീട് കുട്ടിയുടെ ചെരുപ്പ് മുറ്റത്ത് കണ്ട് അധ്യാപകരും നാട്ടുകാരും വീണ്ടും വീട്ടിനുള്ളിലെത്തി തിരച്ചില്‍ നടത്തി. അപ്പോഴാണ് ടെറസില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകീട്ട് മായിന്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications