ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് കുട്ടിയെ മോഷ്ടിച്ചു
വാഷിങ്‌ടണ്‍: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി വയര്‍ പിളര്‍ന്ന് കുട്ടിയെ മോഷ്ടിച്ച കേസില്‍ യുവതി പോലീസ് പിടിയിലായി.
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഡീക്കന്‍സിലെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇരുപത്തിയേഴുകാരിയായ അരാസെലി കമാക്കോ ഗോമസിനെ കെട്ടിയിട്ട് നെഞ്ചില്‍ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷമാണ് വയര്‍ പിളര്‍ത്തി കുട്ടിയെ മോഷ്ടിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി കെന്നവിക്കിലെ കൊളംബിയ പാര്‍ക്കിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അരാസെലിയുടെ കൈകാലുകള്‍ ബന്ധിച്ചതിനു ശേഷം കെന്നവിക്കിലെ ഫീന്‍ജായ് സിസോവ സിന്‍ഹാവോങ് (23) എന്ന യുവതിയാണ് ഈ കൃത്യം നടത്തിയത്.
കൊലപാതകത്തിനു ശേഷം കുഞ്ഞിനെയുമെടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഫീന്‍ജായ് പോലീസ് പിടിയിലായത്.
പോലീസ് കസ്‌റ്റഡിയിലെടുത്തയുടനെ കുഞ്ഞ് തന്റെതാണെന്ന് യുവതി പറഞ്ഞത് പോലീസ് ആദ്യം വിശ്വസിച്ചെങ്കിലും പിന്നീട് നടത്തിയ വൈദ്യ പരിശോധനയില്‍ ഫീന്‍ജായ് പ്രസവിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
രക്തം പുരണ്ട കൈയ്യുറകള്‍, കയര്‍, തൂവാല കുട്ടികളുടെ സോക്‌സ് തുടങ്ങിയവ സിസോവ സിന്‍ഹാവോങ്ങിന്റെ ബാഗില്‍ നിന്നും കണ്ടെടുത്തതാണ് കേസില്‍ വഴിത്തിരിവായത്.












Click it and Unblock the Notifications