ഗര്‍ഭം ധരിച്ച ആദ്യ പുരുഷന്‍ അച്ഛനായി
ഒറിഗോണ്‍: ഗര്‍ഭം ധരിച്ച ലോകത്തെ ആദ്യ പുരുഷനായ തോമസ് ബീറ്റി (34)പെണ്‍ കുഞ്ഞിന് ജന്മം നല്‌കി. 
ഒറിഗോണിലെ ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പുരുഷനായ തോമസ് ബീറ്റി ഒരു കുഞ്ഞിന്റെ അ(മ്മ)ച്ഛനായത്. അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.
കുട്ടികളില്ലാതിരുന്ന തോമസ്-നാന്‍സി ദമ്പതികളില്‍ തോമസ് കൃത്രിമ മാര്‍ഗത്തില്‍ അജ്ഞാതന്റെ ബീജമുപയോഗിച്ച് ഗര്‍ഭം ധരിയ്‌ക്കുകയായിരുന്നു. ഔദ്യോഗിക രേഖകളില്‍ പുരുഷനെന്ന് രേഖപ്പെടുത്തിയിട്ടുള്ള തോമസ് ഭാര്യ നാന്‍സി(45)യോടൊപ്പം അമേരിക്കയിലെ ഓറിഗോണിലാണ് താമസം.
ഞാനും മറ്റുള്ള അമ്മമാരുമായുള്ള ഏക വ്യത്യാസം എന്റെ കുഞ്ഞിന് മുലയൂട്ടാന്‍ എനിയ്ക്ക് കഴിയില്ലെന്നതാണ്. എന്നാല്‍ മറ്റ് അമ്മമാര്‍ക്ക് സാധിയ്‌ക്കാത്ത പല കാര്യങ്ങളും തനിയ്‌ക്ക് സാധിയ്‌ക്കുമെന്ന് തോമസ് ബീറ്റി പറയുന്നു.
തന്റെ ഗര്‍ഭകാലനുഭവങ്ങളെ ആസ്‌പദമാക്കി പുസ്‌തകമെഴുതാനൊരുങ്ങുകയാണ് തോമസ് ബീറ്റി.
പെണ്‍കുട്ടിയായി ജനിച്ച തോമസ് ബീറ്റിയുടെ ആദ്യ പേര് ട്രേസി ലഗോണ്ടിനോ എന്നായിരുന്നു. പത്തു വര്‍ഷം മുമ്പ് നടത്തിയ ലിംഗമാറ്റ ചികിത്സയിലൂടെ ട്രേസി പുരുഷനായി മാറുകയും തോമസ് ബീറ്റിയെന്ന പേര് സ്വീകരിയ്‌ക്കുകയും ചെയ്‌തു.
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോണ്‍ കുത്തിവെച്ചതിലൂടെ തോമസിന് താടി രോമങ്ങള്‍ വളരുകയും ചെയ്‌തു. തോമസിന്റെ ഗര്‍ഭധാരണ വാര്‍ത്ത കഴിഞ്ഞ മാര്‍ച്ചിലാണ് പുറം ലോകമറിഞ്ഞത്.
ദീര്‍ഘകാലമായി കുട്ടികളുണ്ടാകുന്നതിന് ചികിത്സ നടത്തിയതിന് ശേഷമാണ് തോമസ് നാന്‍സി ദമ്പതികള്‍ കൃത്രിമ മാര്‍ഗം സ്വീകരിയ്‌ക്കാന്‍ തീരുമാനമെടുത്തത്.
2006ല്‍ തോമസ് ഗര്‍ഭം ധരിച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പു മൂലം അതു വേണ്ടെന്നു വെയ്‌ക്കുയായിരുന്നു. അന്ന് മൂന്ന് കുഞ്ഞുങ്ങളാണ് ഈ പുരുഷന്റെ ഉദരത്തിലുണ്ടായിരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications