Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭക്കാരെ കയ്യമാം വെച്ച്‌ നടത്തിച്ചു വിഎസ്‌

പാലക്കാട്‌: പെണ്‍വാണിഭക്കാരെ കയ്യാമാം വെയ്‌ക്കുമെന്ന തന്റെ മുന്‍ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

തോപ്പുംപടി, പൂവരണി പെണ്‍വാണിഭക്കേസുകളിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്‌തു കഴിഞ്ഞു. കോഴിക്കോട്ടെ ഷഹാനയുടെയും കാസര്‍കോട്ടെ സഫിയയുടെയും ഘാതകരും പോലീസ്‌ പിടിയിലായിട്ടുണ്ട്‌.

കിളിരൂര്‍, കവിയൂര്‍ കേസുകള്‍ സിബിഐ അന്വേഷിയ്‌ക്കുന്നതിനാല്‍ ഈ കേസുകളില്‍ കേരള പോലീസിന്‌ ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം കേസന്വേഷണം വേഗത്തിലാക്കാന്‍ താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഎസ്‌ പറഞ്ഞു.

കേരള സായുധ സേനയുടെ മുട്ടിക്കുളങ്ങരയിലെ രണ്ടാം ബറ്റാലിയനിലെ റിക്രൂട്ട്‌ പോലീസ്‌ കോണ്‍സ്‌റ്റബിള്‍മാരുടെ പാസിംഗ്‌ ഔട്ട പരേഡ്‌ പരിശോധിച്ചതിനു ശേഷം സംസാരിയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏറ്റവും പരിഷ്‌കൃതമെന്ന്‌ നാം അഭിമാനിയ്‌ക്കുന്ന നമ്മുടെ സംസ്ഥാനത്ത്‌ വൃദ്ധകള്‍ മുതല്‍ കൊച്ചു പെണ്‍കുട്ടികള്‍ വരെ പീഡിപ്പിയ്‌ക്കപ്പെടുന്ന സ്ഥിതി വിശേഷം തുടരുകയാണ്‌. മുമ്പ്‌ ഇത്തരം കേസുകളിലെ പ്രതികള്‍ രക്ഷപ്പെടുന്ന സ്ഥിതി വിശേഷമാണ്‌ ഉണ്ടയിരുന്നതെങ്കില്‍ ഇപ്പോള്‍ പോലീസ്‌ ഇവരെയെല്ലാം പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടു വന്നിരിയ്‌ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളാ പോലീസിലെ ചിലര്‍ സന്തോഷ് മാധവന്‍മാര്‍ക്ക് കൂട്ടു കിടക്കുകയും ഒത്താശ ചെയ്യുന്നുണ്ടെന്നും വിഎസ് പറഞ്ഞു. ഇവര്‍ പിടിയ്ക്കപ്പെട്ടാല്‍ സന്തോഷ് മാധവനെ അയച്ചിടത്തേക്കു തന്നെയായിരിക്കും ഇവര്‍ക്കും പോകേണ്ടി വരികയെന്ന് വിഎസ് മുന്നറിയിപ്പ് നല്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+