സിപിഎമ്മിനെ സ്പീക്കര്‍ വെട്ടിലാക്കുന്നു
ദില്ലി : കല്ലേപ്പിളര്‍ക്കുന്ന പൊളിറ്റ് ബ്യൂറോ ശാസനകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ലോക്‍സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സിപിഎം നേതൃത്വത്തെ വെല്ലുവിളിക്കുന്നു.
ജൂലൈ 22ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയ്ക്കൊപ്പം സര്‍ക്കാരിനെതിരെ വോട്ടു ചെയ്താല്‍ ഇടതുപക്ഷം എന്താണ് നേടുന്നതെന്ന് ചാറ്റര്‍ജി വെട്ടിത്തുറന്ന് ചോദിച്ചതായാണ് സൂചനകള്‍. സ്പീക്കര്‍ സ്ഥാനം രാജിവെച്ചാല്‍ പാര്‍ലമെന്റ് അംഗത്വവും രാജിവെയ്ക്കാനാണ് ചാറ്റര്‍ജി തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ബിജെപിയ്ക്കൊപ്പം ചേര്‍ന്ന് താന്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമായി സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായിരിക്കവെയാണ് ചാറ്റര്‍ജി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സ്പീക്കറായതോടെ സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. മികച്ച പാര്‍ലമെന്റേറിയനും അഭിഭാഷകനുമായ സോമനാഥ് ചാറ്റര്‍ജിയെ സിപിഎമ്മിന്റെ യുവനിര നേതൃത്വത്തിന് അത്ര പഥ്യവുമല്ല.
യുപിഎയ്ക്കും പ്രധാനമന്ത്രിക്കും അന്ത്യശാസനം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സിപിഎം നേതൃത്വം സോമനാഥ് ചാറ്റര്‍ജിയുടെ രോഷത്തിനു മുന്നില്‍ നനഞ്ഞു ചൂളി നില്‍ക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തോട് പൊരുതാന്‍ തന്നെയാണ് സ്പീക്കറുടെ തീരുമാനം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications