Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി രാജാവിനെ വധിക്കുമെന്ന്‌ അല്‍ ക്വയ്‌ദ

Soudi Kingകെയ്‌റോ: സൗദി രാജാവിനെ വധിക്കുമെന്ന ഭീഷണയടങ്ങുന്ന വീഡിയോ ടേപ്പ്‌ അല്‍ ക്വയ്‌ദ പുറത്തിറക്കി. മാഡ്രിഡില്‍ ജൂലൈ ആദ്യം ചേര്‍ന്ന സര്‍വ്വമത സമ്മേളനത്തിന്‌ പിന്തുണ നല്‍കിയ സൗദി രാജാവിനെ വധിക്കണമെന്നാണ്‌ ടേപ്പില്‍ ആവശ്യപ്പെടുന്നത്‌.

യുഎസ്‌ ജയിലില്‍ നിന്നും രക്ഷപ്പെട്ട അല്‍ ക്വയ്‌ദ നേതാവായ അബു യഹിയ എല്‍ ലിബിയാണ്‌ 43 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഈ ടേപ്പ്‌ വെബില്‍ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. മതങ്ങളെ ഒരുമിപ്പിക്കാന്‍ അവസരമൊരുക്കുന്നത്‌ ഇസ്ലാമിനെ അവഹേളിക്കുന്നതിന്‌ തുല്യമാണെന്ന്‌ ടേപ്പില്‍ പറയുന്നു.

സര്‍വ്വമത സമ്മേളനത്തില്‍ ഇസ്ലാമടക്കമുള്ള എല്ലാ മതങ്ങളും തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന്‌ രാജാവ്‌ പ്രസംഗിച്ചിരുന്നു. ജൂതന്മാര്‍, മുസ്ലിങ്ങള്‍, ഹിന്ദുക്കള്‍, ക്രിസ്‌ത്യാനികള്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്കിടയില്‍ അഭിപ്രായസമന്വയമുണ്ടാക്കുന്നതിനും തീവ്രവാദ വിരുദ്ധ ആശയം പ്രചരിപ്പിക്കുന്നതിനുമാണ്‌ മാഡ്രിഡില്‍ ചേര്‍ന്ന സര്‍വ്വമത സമ്മേളനം ലക്ഷ്യമിട്ടത്‌.

എന്നാല്‍ ഇസ്ലാം മതത്തെ മറ്റു മതങ്ങളുമായി തുല്യപ്പെടുത്തുന്നത്‌ ഇസ്ലാമിനെ വഞ്ചിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ ടേപ്പില്‍ അല്‍ ലിബിയുടെ അവകാശവാദം. 2005ല്‍ അഫ്‌ഗാനിസ്ഥാനിലെ ബഗ്രാം ജയിലില്‍ നിന്നും രക്ഷപ്പെട്ടയാളാണ്‌ അല്‍ ലിബി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+