പട്ടാമ്പി കൂട്ടക്കൊല: റെജിയ്‌ക്ക് അപൂര്‍വ്വ രോഗം
ഷൊര്‍ണ്ണൂര്‍: ആമയൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന റെജികുമാര്‍ കണ്ണീരില്ലാത്ത, വേദന അറിയാത്ത അപൂര്‍വ്വരോഗത്തിന് അടിമയാണെന്ന് പൊലീസ്.
കമ്പ്യൂട്ടറില്‍ ഏറെ അവഗാഹമുണ്ടായിരുന്ന ഇയാള്‍ക്ക് ഇതിന്റെ ഉപയോഗം മൂലമായിരിക്കണം കണ്ണുനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിലച്ചതെന്നാണ് പ്രാഥമിക നിഗമനം. അത്യപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഒരു സ്ഥിതി വിശേഷമാണിതെന്നാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നത്.
ശക്തിയായ ആഘാതമേറ്റാല്‍ മാത്രം പ്രതികരിക്കുന്ന തൊലിയാണത്രേ റെജിയുടേത്. സാധാരണ ഒരു മനുഷ്യനുള്ള ശീരിരിക വേദനകളൊന്നും ഇയാള്‍ക്കുണ്ടാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. ശരീര ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറാണ് ഇതെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ ഇയാളെ കുറ്റകൃത്യം നടത്തിയ ആമയൂരില്‍ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്‌ച രാവിലെ 11മണിയോടെയാണ് പൊലീസ് സംഘം റെജിയെയും കൊണ്ട് കൊലപാതകം നടന്ന വീട്ടിലെത്തിയത്.
കൊലപാതക സമയത്ത് കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച തോര്‍ത്തും വസ്‌ത്രം മുറിയ്‌ക്കാന്‍ ഉപയോഗിച്ച കത്രികയും വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഭാര്യ ലിസിയെ കൊലപ്പെടുത്തിയശേഷം സെപ്‌റ്റിക് ടാങ്കില്‍ തള്ളിയ രീതിയിലും റെജി പൊലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്.
കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ ശനിയാഴ്‌ച കോട്ടയത്തേയ്‌ക്ക് കൊണ്ടുപോകും. മൂത്ത മകളെ കൊലപ്പെടുത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ശേഷവും റെജി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്‌പി സികെ രാമചന്ദ്രന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications