വിജയകുമാറിന് ബെയ്‌ജിങില്‍ പോകാന്‍ അനുമതി
തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌പോര്‍ട്‌സ് മന്ത്രി എം വിജയകുമാറിന്റെ ചൈനാ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ ഉപാധികളോടെ അനുമതി നല്‍കി.
വിജയകുമാറിന്റെ ചൈന സന്ദര്‍ശനത്തിന് വിദേശമന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വിജയകുമാറിന്റെ ഓഫീസിനെ അറിയിച്ചു. ഇതിന് പിന്നാലെ കേന്ദ്രവിദേശമന്ത്രാലയത്തിന്റെ അറിയിപ്പും വെള്ളിയാഴ്‌ച വൈകീട്ട് ലഭിച്ചു.
ആഗസ്റ്റ് പത്തിന്‌ശേഷം മാത്രമേ ബെയ്‌ജിങില്‍ എത്താന്‍ പാടുള്ളു, യാത്രച്ചെലവ്, താമസസൗകര്യം എന്നിവ സ്വന്തം നിലയില്‍ ഏര്‍പ്പെടുത്തിക്കൊള്ളണം എന്നീ നിബന്ധനകളോടെയാണ് വിദേശമന്ത്രാലയം മന്ത്രിയ്‌ക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്.
യാത്രക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും താമസസൗകര്യം സ്വയം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബെയ്‌ജിങിലേയ്‌ക്ക് പോകണോ എന്ന കാര്യത്തില്‍ വിജയകുമാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
രാഷ്ട്രീയ കാരണം പറഞ്ഞ് കേന്ദ്ര വിദേശമന്ത്രാലയം വിജയകുമാറിന്റെ യാത്രയ്‌ക്ക് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെയും വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയെയും പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉപാധികളോടെ സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.
മന്ത്രി എം വിജയകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍, സെക്രട്ടറി ജി കിഷോര്‍ എന്നിവരെയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി ബെയ്‌ജിങിലേയ്‌ക്ക് അയയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ ഉപാധികള്‍ മുന്നോട്ടുവച്ചസ്ഥിതിയ്‌ക്ക് യാത്രവേണോയെന്നകാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് വിജയകുമാര്‍ വ്യക്തമാക്കി. കേന്ദ്രനടപടി സംസ്ഥാനത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളോടെയുള്ള അനുമതി അംഗീകരിക്കില്ലെന്നും ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications