Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്‌ത്രീയുടെ ആത്മഹത്യ: പീഡനമെന്ന്‌ പിതാവ്‌

കൊല്ലം: തങ്കശ്ശേരി പോര്‍ട്ട്‌ പള്ളിയില്‍ സെന്റ്‌ മേരീസ്‌ കോണ്‍വെന്റില്‍ കന്യാസ്‌ത്രീ തൂങ്ങി മരിച്ചത്‌ ലൈംഗിക പീഡനം മൂലമാണെന്ന്‌ പിതാവ്‌ പാപ്പച്ചന്‍ ആരോപിച്ചു.

കുണ്ടറയ്‌ക്കടുത്ത്‌ കാഞ്ഞിരോട്‌ സ്വദേശി അനുപമയാണ്‌ തിങ്കളാഴ്‌ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ താന്‍ പല തവണ ലൈംഗികമായി പീഡിപ്പിയ്‌ക്കപ്പെട്ടതായി അമ്മയോടും സഹോദരിയോടും മകള്‍ പറഞ്ഞിരുന്നതായി പാപ്പച്ചന്‍ പറഞ്ഞു.

എന്നാലിക്കാര്യം താന്‍ അറിഞ്ഞത്‌ സംഭവം നടന്ന ദിവസം മാത്രമായിരുന്നു. ആരോപണത്തെക്കുറിച്ച്‌ മഠം അധികൃതര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.

പോലീസ്‌ ചോദ്യം ചെയ്യലില്‍ മഠത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതിലാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ മഠത്തിന്റെ ചുമതല വഹിയ്‌ക്കുന്ന സിസ്റ്റര്‍ പറഞ്ഞത്‌.

മകളെ മദര്‍ സുപ്പീരിയര്‍ പല തവണ പീഡിപ്പിയ്‌ക്കുകയും മറ്റുള്ളവരെ അതിന്‌ പ്രേരിപ്പിച്ചിരുന്നതായും പാപ്പച്ചന്‍ ആരോപിച്ചിട്ടുണ്ട്‌. ഇക്കാര്യം പുറത്തറിയിച്ചാല്‍ കുടുംബത്തിന്റെ ജീവന്‍ ഭീഷണിയുണ്ടാകുമെന്നും മകളെ ധരിപ്പിച്ചിരുന്നു.

കൂടാതെ മഠത്തിലെ മറ്റു കന്യാസ്‌ത്രീകളുടെയും അന്തേവാസികളുടെയും വസ്‌ത്രങ്ങള്‍ അനുപമയെക്കൊണ്ട്‌ കഴുകിയിടുന്നതിലൂടെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനും പ്രത്‌നത്തിനും ശേഷം ലഭിച്ച തിരുവസ്‌ത്രം പീഡനം മൂലം ഉപേക്ഷിയ്‌ക്കേണ്ടി വരുമോയെന്ന ഭീതിയാകാം മകളെ കടുംകൈയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌.

സംഭവം കൂടുതല്‍ ഗൗരവമായി അധികാരികളുടെ മുന്നിലെത്തിയ്‌ക്കുമെന്നും പാപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സമീപിയ്‌ക്കും. അനുപമയുടെ മൃതദേഹം പള്ളിയ്‌ക്ക്‌ വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഠത്തിലെ മദര്‍ സൂപ്പീരിയറില്‍ നിന്നുള്ള മാനസിക പീഡനം മൂലമാണ്‌ ആത്മഹത്യ ചെയ്യുന്നെന്ന അനുപമയുടെ ആത്മഹത്യക്കുറിപ്പ്‌ തിങ്കളാഴ്‌ച പോലീസ്‌ കണ്ടെടുത്തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+