സ്വാശ്രയം ഹൈക്കോടതി വിധിക്ക് സ്‌റ്റേ
ദില്ലി: സര്‍ക്കാരുമായി ധാരണയിലെത്തിയ ആറ് സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഈ മാനേജുമെന്റുകള്‍ക്ക് പ്രവേശന നടപടികള്‍ തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വിദ്യാര്‍ഥിനി നല്‌കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി പ്രവേശന പരീക്ഷ റദ്ദാക്കിയിരുന്നത്. ഒരു വിദ്യാര്‍ഥിനിയ്‌ക്കു വേണ്ടി ഒട്ടേറെ പേരുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനാവില്ലെന്ന് സുപ്രീം കോടതി സ്‌റ്റേ പുറപ്പെടുവിച്ചു കൊണ്ട് നിരീക്ഷിച്ചു.
പരാതിയുള്ള കുട്ടിക്ക് വേണമെങ്കില്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ സമീപിയ്‌ക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ആഗസ്‌റ്റ് 25ന് കേസ് വീണ്ടും പരിഗണിയ്‌ക്കും. പ്രവേശന പരീക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല നടത്തിയെന്നാരോപിച്ചാണ് ഹൈക്കോടതി നേരത്ത പ്രവേശന പരീക്ഷ റദ്ദാക്കിയിരുന്നു.
സുപ്രീം കോടതി സ്‌റ്റേ സംസ്ഥാന സര്‍ക്കാരിന് അനുഗ്രഹമായിരിക്കുകയാണ്. പ്രവേശ പരീക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമുയര്‍ന്നിരുന്നു.
എം.ഇ.എസ്, കരുണ, ഗോകുലം, എസ് യുടി, സാം സോമര്‍വെല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവയാണ് സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്ന കോളജുകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications