ഒറീസയില്‍ സംഘര്‍ഷം രൂക്ഷം; മൂന്ന് മരണം കൂടി
ഭുവനേശ്വര്‍: സംഘപരിവാര്‍ സംഘടനകള്‍ അക്രമം തുടരുന്ന ഒറീസയില്‍ ചൊവ്വാഴ്‌ച മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടു. റായ്‌കിയ മേഖലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്‌ക്കുന്നത്.
മരിച്ചവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദക്ഷിണ മേഖലാ റവന്യൂ ഡിവിഷണല്‍ സത്യബ്രത സാഹു അറിയിച്ചു. ചൊവ്വാഴ്‌ച പുലര്‍ച്ചെ അക്രമികള്‍ വീട് തീയ്യിട്ടപ്പോള്‍ വീടിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് 3 പേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സ്വാമി ലക്ഷ്‌മണാനന്ദയെയും നാല് അനുയായികളെയും വധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നടത്തിയ ബന്ദാണ് അക്രമങ്ങളിലേക്ക് തിരിഞ്ഞത്.
ബലിഗുഡ്, ഫുല്‍ബാനി, തുമുദിബന്ധ്, ഉദയഗിരി തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ വിഎച്ച്‌പി പ്രവര്‍ത്തകര്‍ വ്യാപകമായി പള്ളികള്‍ക്കും ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടത്തി.
തിങ്കളാഴ്‌ച ഇവിടെ നടന്ന അക്രമ സംഭവങ്ങളില്‍ ഒരു സ്‌ത്രീയടക്കം രണ്ടു പേരെ ചുട്ടു കൊന്നിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‌ക്കുന്ന പ്രദേശങ്ങളില്‍ അര്‍ദ്ധ സൈനിക വിഭാഗം ഫ്‌ളാഗ് മാര്‍ച്ച് നടത്തുന്നുണ്ട്.
ഇതിനിടെ ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കുമെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ക്രിസ്‌ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെള്ളിയാഴ്‌ച അടച്ചിടുമെന്ന് കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications