Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുവില്‍ തീവ്രവാദി അക്രമണം; ആറ്‌ സൈനികര്‍ കൊല്ലപ്പെട്ടു

Indian soldiers take positions at the scene of a gun battle in Jammu, ജമ്മു: സൈനിക വേഷത്തില്‍ നുഴഞ്ഞു കയറിയ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കശ്‌മീരില്‍ മലയാളി സുബോദാര്‍ അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. കരസേനയിലെ സുബോദാറും കല്യാശ്ശേരി കണ്ടന്താളി ക്ഷേത്രത്തിന്‌ സമീപത്തെ റിട്ട. ഓണററി ക്യാപ്‌റ്റന്‍ വി.വി കുഞ്ഞിക്കണ്ണന്റെ മകനുമായ വി.വി.കെ പ്രകാശന്‍ (43)ആണ്‌ മരിച്ചത്‌.

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ നഗരപ്രാന്തത്തിലെ വീട്ടിനുള്ളിലേക്ക്‌ ഓടിക്കയറി സ്‌ത്രീകളും കുട്ടികളടക്കമുള്ള ആറു പേരെ ബന്ദികളാക്കി അവിടെ ഒളിച്ച ഭീകരരായ മൂന്ന്‌ പേരെ രാത്രി ഏറെ വൈകി സൈന്യം വധിച്ചു.

19 മണിക്കൂര്‍ നീണ്ട പോരാട്ടത്തിന്‌ ശേഷമാണ്‌ ബന്ദികളാക്കപ്പെട്ടവരെ സൈന്യം മോചിപ്പിച്ചത്‌. ചൊവ്വാഴ്‌ച കനാചക്‌ അതിര്‍ത്തിയിലുണ്ടായ പാക്‌ വെടിവെയ്‌പിനിടെയാണ്‌ ഭീകരര്‍ നുഴഞ്ഞ്‌ കയറിയതെന്ന്‌ കരുതപ്പെടുന്നു.

ബുധനാഴ്‌ച രാവിലെ നഗരത്തിലേക്ക്‌ ഓട്ടോയില്‍ വരികയായിരുന്ന തീവ്രവാദി സംഘം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന ഒരാളെ ആദ്യം വെടിവെച്ചു വീഴ്‌ത്തി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്‌. തുടര്‍ന്ന്‌ ചിന്നൂരിലെത്തിയ സംഘം ഓട്ടോ ഡ്രൈവറെ വധിച്ചതിന്‌ ശേഷമാണ്‌ സൈനിക ചെക്ക്‌ പോസ്‌റ്റ്‌ ആക്രമിച്ചത്‌.

ഇതിനിടെ നിരോധനാജ്ഞ ലംഘിച്ച്‌ ശ്രീനഗറിലെ കുപ്‌ വാരയിലും ഹാന്ദ്വാരയിലും പ്രകടനം നടത്തിയവര്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെയ്‌പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ്‌ നടത്തിയ വെടിവെയ്‌പില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

അതെ സമയം ഏറെ ദിവസത്തെ സംഘര്‍ഷങ്ങള്‍ക്ക്‌ ശേഷം ജമ്മു മേഖല ബുധനാഴ്‌ച ശാന്തമായിരുന്നു. അമര്‍നാഥ്‌ സംഘര്‍ഷ്‌ സമിതി നടത്താനിരുന്ന പ്രതിഷേധ റാലി നഗരത്തിലെ ഭീകര അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്ന്‌ മാറ്റിവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+