മിശ്രവിവാഹവേദിയില്‍ പ്രസംഗിച്ച് ചിരഞ്‌ജീവി കുരുക്കിലായി
ഹൈദരാബാദ്: മിശ്രവിവാഹവേദിയില്‍ പുരോഗമന ചിന്താഗതിക്കാരായ ദമ്പതിമാരെ അഭിനന്ദിച്ച് സംസാരിച്ച തെലുങ്ക് ചലച്ചിത്രതാരംവും രാഷ്ട്രീയ നേതാവുമായ ചിരഞ്‌ജീവി കുരുക്കിലായി.
ദളിത് യുവാവിനെ വിവാഹം ചെയ്യാന്‍ തയ്യാറായ ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവതിയെയാണ് വേദിയില്‍ ചിരഞ്‌ജീവി പ്രശംസിച്ചത്. ചിരഞ്‌ജീവിയുടെ പ്രസംഗം കേട്ടതോടെ തങ്ങളെ ഉപേക്ഷിച്ച് പോയ മകളെ വിട്ട് വീട്ടുകാര്‍ ചിരഞ്‌ജീവിയ്‌ക്കെതിരെ തിരിഞ്ഞു.
സ്വന്തം മകള്‍ മിശ്രവിവാഹത്തിനൊരുങ്ങിയപ്പോള്‍ അതിനെ എതിര്‍ത്ത ചിരജ്ഞീവി ഇപ്പോള്‍ മറ്റൊരു കുടുംബത്തിലെ പെണ്‍കുട്ടി മിശ്രവിവാഹം ചെയ്‌തതിനെ അംഗീകരിച്ചതിലെ ഇരട്ടത്താപ്പ് നാട്ടുകാര്‍ മനസ്സിലാക്കണമെന്ന് യുവതിയുടെ രക്ഷിതാക്കള്‍ ഒരു ടിവി പരിപാടിയില്‍ ആവശ്യപ്പെട്ടു.
വിവാഹം ചെയ്‌ത യുവാവിന്റെ പിതാവും എഴുത്തുകാരനുമായ പത്മറാവു ചിരഞ്‌ജീവിയുടെ പാര്‍ട്ടിയിലെ നേതാവാണെന്നും അതിനാല്‍ ചിരഞ്‌ജീവി വിവാഹത്തിനുള്ള എല്ലാ സഹായങ്ങളും ചെയ്‌തുകൊടുക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്.
എന്നാല്‍ അതിഥിയെന്ന നിലിയല്‍ മാത്രമാണ് ചിരജ്ഞീവി വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് യുവാവിന്റെ പിതാവ് പറയുന്നത്. അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്‌ത ചിരഞ്‌ജീവിയുടെ മകള്‍ അച്ഛനില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെവരെ സമീപിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications