ഇന്ധനം: യുഎസിന് ബാധ്യതയില്ലെന്ന് ബുഷ്
വാഷിങ്‌ടണ്‍: ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ യുഎസ് കോണ്‍ഗ്രസ് പരിഗണിയ്‌ക്കാനിരിയ്‌ക്കെ പ്രസിഡന്റ് ജോര്‍ജ് ബുഷ് യുഎസ് കോണ്‍ഗ്രസിന് നല്‌കിയ കത്ത് കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിയ്‌ക്കുന്നു.
ഇന്ത്യയ്‌ക്ക് ആണവ ഇന്ധന ലഭ്യത ഉറപ്പാക്കുന്ന നിബന്ധന അമേരിക്കയെ സംബന്ധിച്ചിടത്തോളെ നിയമപരമായ ബാധ്യതയല്ലെന്നാണ് ബുഷിന്റെ കത്തിലുള്ളത്. ഈ പരാമര്‍ശമാണിപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിയ്‌ക്കുന്നത്.
കരാറിലെ 5(6) വിഭാഗത്തിലാണ് ലാണ് ഇന്ത്യയ്‌ക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.
അമേരിക്ക ഒപ്പു വെയ്‌ക്കുന്ന മറ്റേതൊരു കരാറിനെ പോലെ ഒരു ചട്ടക്കൂടായി മാത്രമേ ഇതിനെയും പരിഗണിയ്ക്കേണ്ടൂ. ഇക്കാര്യത്തിലുള്ള രാഷ്ട്രീയപരമായ ഉത്തരവാദിത്വം അമേരിയ്‌ക്കക്ക് നിയമപരമായ ബാധ്യത സൃഷ്ടിയ്ക്കില്ലെന്നും ബുഷ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആണവക്കരാര്‍ ഏത് വിധേയനെയും നടപ്പാക്കാന്‍ ശ്രമിയ്‌ക്കുന്ന യുപിഎ ഭരണകൂടത്തിന് പുതിയ വിവാദം കൂടുതല്‍ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.
അതെ സമയം ബുഷിന്റെ കത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിയ്‌ക്കുന്നത്. അമേരിക്കയുടെ ആഭ്യന്തര നിയമങ്ങള്‍ ആണവക്കരാറിനെ ഒരു വിധത്തിലും ബാധിയ്‌ക്കുകയില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിശദീകരിയ്‌ക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications