ഇന്ത്യന് ജീവനക്കാരുള്ള കപ്പല് കടല്ക്കൊള്ളക്കാര് റാഞ്ചി
നെയ്‌റോബി: 18 ഇന്ത്യക്കാരുള്‍പ്പടെ 22 ജീവനക്കാരുമായി മുംബൈയ്‌ക്ക് വരികയായിരുന്ന ഹോങ്കോങ് ചരക്കു കപ്പല്‍ സോമാലിയക്കടുത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി.
ആദന്‍ കടലിടുക്കിന് സമീപം തിങ്കളാഴ്‌ച 23000 ടണ്‍ എണ്ണ ഉത്‌പന്നങ്ങളുമായി വരികയായിരുന്ന സ്റ്റോള്‍ട്ട് വാലര്‍ എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി സംശയിക്കുന്നത്. കപ്പലില്‍ ഇന്ത്യക്കാരെ കൂടാതെ രണ്ട് ഫിലിപ്പീന്‍സുകാരനും ബംഗ്ലാദേശുകാരനും റഷ്യന്‍ സ്വദേശിയുമുണ്ട്.
പണ്ടു തൊട്ടേ കടല്‍ക്കൊള്ളക്കാരുടെ ശല്യം രൂക്ഷമായ സോമാലിയന്‍ തീരത്ത് നിന്ന് രണ്ടു മാസത്തിനിടെ തട്ടിക്കൊണ്ടു പോകുന്ന 12ാമത്തെ കപ്പലാണ് സ്റ്റോള്‍ട്ട് വാലര്‍.
വിമാനങ്ങളും യുദ്ധക്കപ്പലുകളും പരിശോധന നടത്തുന്ന സുരക്ഷാ ഇടനാഴിയിലൂടെ കടന്നു പോകുന്നതിനിടെയാണ് റാഞ്ചല്‍ ഉണ്ടായിരിക്കുന്നത്. സംഭവം ഇന്ത്യയിലെ ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കപ്പല്‍ സോമാലിയ തീരത്തേക്ക് കൊണ്ടു പോയതായി സ്ഥീരികരിയ്‌ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications