നാനാവതി റിപ്പോര്‍ട്ട്: സ്റ്റേ ആവശ്യം സുപ്രീം കോടതി നിരസിച്ചു
ദില്ലി: ഗോധ്ര കലാപത്തെക്കുറിച്ചന്വേഷിച്ച നാനാവതി കമ്മീഷന് റിപ്പോര്ട്ട് സ്റ്റേ ചെയ്യണമെന്നാവശ്യം സുപ്രീം കോടതി നിരസിച്ചു.
സിറ്റിസണ് ഫോര് ജസ്റ്റീസ് ആന്ഡ് പീസ് എന്ന സംഘടനയാണ് റിപ്പോര്ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിനെ തടയണമെന്നാവശ്യപ്പെട്ട് ഹര്ജി നല്കിയിരുന്നത്. പരാതിയിന് മേല് വാദം കേള്ക്കുന്നത് കോടതി ഒക്ടോബര് 13ലേക്ക് നീട്ടിവെച്ചു.
ഗോധ്ര സംഭവത്തെക്കുറിച്ചന്വേഷിയ്ക്കാന് റെയില്വെ നിയോഗിച്ച ബാനര്ജി കമ്മീഷന്റെ റിപ്പോര്ട്ട് സമാന സാഹചര്യത്തില് സ്റ്റേ ചെയ്തിരുന്നുവെന്നും അതു പോലെ നാനാവതി കമ്മീഷന് റിപ്പോര്ട്ടും സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്ജി.
ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് അധ്യക്ഷനായുള്ള ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച നാനാവതി കമ്മീഷന് റിപ്പോര്ട്ടില് ഗോധ്ര സംഭവം ആസൂത്രിതമാണെന്നും ഇതെ തുടര്ന്നുണ്ടായ കലാപത്തില് ഗുജറാത്ത് മുഖ്യമന്ത്രി മോഡിയ്ക്കോ മന്ത്രിസഭയിലെ മറ്റംഗങ്ങള്ക്കോ പങ്കില്ലെന്നും കണ്ടെത്തിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications