സെസ് അപേക്ഷകള്‍ കേന്ദ്രത്തിലേയ്ക്ക്
തിരുവനന്തപുരം : തങ്ങളാണ് യഥാര്ത്ഥ തൊഴിലാളി വര്ഗപ്പാര്ട്ടിയെന്ന് സ്ഥാപിക്കുന്നതിനു വേണ്ടി മുന്നണി മര്യാദകള് കാറ്റില് പറത്തുന്ന സിപിഐയ്ക്ക് കനത്ത തിരിച്ചടി നല്കി സെസ് അപേക്ഷകള് കേന്ദ്രത്തിന് അയയ്ക്കാന് മന്ത്രിസഭാ തീരുമാനം. സെസ് സംബന്ധിച്ച് ഇടതുമുന്നണി നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി
സെസ് നിയമത്തെച്ചൊല്ലി തന്റെ ഓര്മ്മശക്തിയെ പരിഹസിച്ച വെളിയം ഭാര്ഗവന് ഇടതു മുന്നണി കണ്വീനര് പത്ര സമ്മേളനത്തില് ചുട്ട മറുപടി നല്കിയതിനു പിന്നാലെയാണ് മന്ത്രിസഭയുടെ തീരുമാനം. സെസ് നയത്തിന് വിധേയമായി അപേക്ഷകള് ഉടന് കേന്ദ്രസര്ക്കാരിന്റെ പരിഗണനയ്ക്ക് അയയ്ക്കും.
പ്രത്യേക സെസ് നിയമം കൊണ്ടുവരാന് ഇടതുമുന്നണി ഏകകണ്ഠമായി തീരുമാനിച്ചതാണെന്നും വൈക്കം വിശ്വന് ഓര്മ്മക്കുറവുളളതു കാരണം അക്കാര്യം പുറത്തു പറയാന് മറന്നതാണെന്നും ഇക്കഴിഞ്ഞ സെപ്തംബര് 25ന് വെളിയം ഭാര്ഗവന് പ്രസ്താവിച്ചിരുന്നു. ഇടതുമുന്നണി യോഗത്തില് പാര്ട്ടി നിലപാട് വ്യക്തമാക്കുന്നതില് പാര്ട്ടി പ്രതിനിധികള് പരാജയപ്പെട്ടുവെന്ന് സിപിഐയ്ക്കുളളില് തന്നെ വിമര്ശനമുയര്ന്ന സാഹചര്യത്തിലായിരുന്നു വെളിയത്തിന്റെ പ്രസ്താവന.
സെസുകള്ക്കായി നെല്വയല് നികത്താനാവില്ല, വൈദ്യുതി നിരക്കില് ഇളവ് നല്കില്ല, തൊഴില് നിയമങ്ങള് ബാധകമായിരിക്കും മുതലായ പ്രധാന വ്യവസ്ഥകള് ഉള്പ്പെട്ടതാണ് സെസ് നയം.
മന്ത്രിസഭ അംഗീകരിച്ച വ്യവസ്ഥകള് അംഗീകരിച്ച് കരാര് ഒപ്പുവെയ്ക്കുന്നവര്ക്ക് മാത്രമേ സെസിന് അനുമതി നല്കൂവെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യവസ്ഥകള് ആംഗീകരിച്ചുകൊണ്ടുള്ള കരാര് സംസ്ഥാന സര്ക്കാരുമായി ഒപ്പുവയ്ക്കുന്നവര്ക്ക് മാത്രമേ സെസ്സിന് അനുമതി നല്കൂ. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
നയത്തിന്റെ അടിസ്ഥാനത്തില് നിലവിലുള്ള വിജ്ഞാപനങ്ങളില് മാറ്റംവരുത്തി പുതിയ വിജ്ഞാപനം ഇറക്കും. നിബന്ധനകള്ക്ക് വിധേയമായി ചീഫ് സെക്രട്ടറി ശുപാര്ശ ചെയ് ത അപേക്ഷകള് കേന്ദ്രത്തിന് അയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications