ടാറ്റ കയ്യേറിയ ചൊക്കനാട് ഏറ്റെടുക്കാന് നിര്ദ്ദേശം
മൂന്നാര്‍: ടാറ്റയുടെ കണ്ണന്‍ ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റിലെ കയ്യേറ്റം നടത്തിയെന്നാരോപിയ്‌ക്കപ്പെടുന്ന ഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിര്‍ദേശം നല്‌കി. ഇവിടെ 90.87 ഏക്കര്‍ ഭൂമി ടാറ്റ കയ്യേറിയെന്ന് ദൗത്യ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ഭൂമി ഏറ്റെടുത്ത കാര്യം ഉച്ചയ്‌ക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഎസ് പ്രഖ്യാപിച്ചേക്കും.
മൂന്നാറിലെ രണ്ടാംഘട്ട ഒഴിപ്പിയ്‌ക്കല്‍ നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനായി എത്തിയ മുഖ്യമന്ത്രി വിവിധ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിയ്‌ക്കുകയാണ്.
പോതമേട്ടിലെ 13 റിസോര്‍ട്ടുകളും സിപിഐ ഓഫീസിനടുത്തുള്ള സ്ഥലവും സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയ്‌ക്കൊപ്പം കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിയ്‌ക്കാന്‍ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി എകെ ബാലനും വനംമന്ത്രി ബിനോയ് വിശ്വവുമുണ്ട്.
കയ്യേറ്റം നടന്നുവെന്ന് കണ്ടെത്തിയിട്ടുള്ള ചിന്നക്കനാല്‍, ലക്ഷ്‌മി ശാന്തന്‍പാറ എന്നിവിടങ്ങളിലും മുഖ്യമന്ത്രിയും സംഘവും നന്ദര്‍ശനം നടത്തുമെന്നാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications