Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസും മന്ത്രിമാരും മൂന്നാറില്‍

മൂന്നാര്‍: രണ്ടാംഘട്ട ഒഴിപ്പിക്കല്‍ നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ മൂന്നാറിലെത്തി.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, ബിനോയ്‌ വിശ്വം, എ.കെ ബാലന്‍, മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി, എം വിജയകുമാര്‍, കെപി രാജേന്ദ്രന്‍, എന്നിവരാണ്‌ സംഘത്തിലുള്ളത്‌. കയ്യേറ്റസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌ മുമ്പേ ഉപസമിതി യോഗം ആരംഭിച്ചു.

ഒഴിപ്പിക്കല്‍ ഭൂമി വിതരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ്‌ സൂചന. നവീന മൂന്നാര്‍ കര്‍മ്മപദ്ധതി പ്രഖ്യാപനവും ഇന്നുണ്ടായേയ്‌ക്കുമെന്ന്‌ കരുതുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള യോഗവും ചേരുന്നുണ്ട്‌.

ഇതിനിടെ മന്ത്രിസഭാ ഉപസമിതിയ്‌ക്ക്‌ നിവേദനം നല്‍കുന്നതിനായി ഹൈറേഞ്ച്‌ സംരക്ഷണം സമിതിയും വ്യാപാരികളും തോട്ടം തൊഴിലാളികളും യോഗസ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌.

മിച്ചഭൂമി വിതരണം ചെയ്യുമ്പോള്‍ തോട്ടം തൊഴിലാളികള്‍ക്ക്‌ മുന്‍ഗണന നല്‍കുക. സ്ഥലത്തിന്റെ ക്രയവിക്രയത്തിനുള്ള അനുമതി നല്‍കുക തുടങ്ങിയ ഒന്‍പത്‌ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ നിവേദനം നല്‍കുന്നത്‌.

അതേസമയം ഒഴിപ്പിക്കല്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാരെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയ്‌ക്ക്‌ നിവേദനം നല്‍കാനുള്ള തയാറെടുപ്പിലാണ്‌ സിപിഎം ജില്ലാ നേതൃത്വം.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+