പള്ളിയില് സംഘര്ഷം: വികാരിയടക്കം 6 പേര്ക്ക് പരിക്ക്
കൂത്താട്ടുകുളം: കുഴിക്കാട്ടുകുന്ന് സെന്റ്‌മേരീസ് പള്ളിയില്‍ നടന്ന പൊതുയോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വികാരിയടക്കം ഒര്‍ത്തഡോക്സ് സഭാംഗങ്ങളായ ആറു പേര്‍ക്ക് പരിക്കേറ്റു.
വികാരി ഫാദര്‍ ജോയി, സാബു കാരിക്കാപ്പുഴ, ടി.എം. ബാബു തട്ടാംപാറ, ജോസ് വര്‍ഗീസ്, ജോയി പുന്നന്താനത്ത്, സിജു വിളയിക്കാട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളെജിലും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പള്ളിയില്‍ പുതിയ ഭരണസമിതി രൂപീകരിയ്‌ക്കാനുള്ള പൊതുയോഗം രഹസ്യമായി നടത്തുവാന്‍ തീരുമാനിയ്‌ക്കുകയായിരുന്നുവെന്ന് യാക്കോബായ വിഭാഗക്കാര്‍ ആരോപിച്ചു.
എന്നാല്‍ മുന്‍തീരുമാന പ്രകാരം കുര്‍ബാനയ്‌ക്ക് ശേഷം യോഗം ചേരുമെന്ന് അറിയിച്ചിരുന്നതായി ഫാദര്‍ ജോയി പറഞ്ഞു.
ഇതനുസരിച്ച് യോഗം ചേര്‍ന്നപ്പോള്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ അക്രമണം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ക്കും വികാരിയ്‌ക്കുമെതിരെയുണ്ടായ അക്രമണ സംഭവങ്ങളെ ഒര്‍ത്തഡോക്സ് സഭാ യോഗം അപലപിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് കേസുകള്‍ ചാര്‍ജ്ജ് ചെയ്‌തിട്ടുണ്ട്.


Click it and Unblock the Notifications