Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുതല്‍ ധനാനുപാതം വീണ്ടും കുറച്ചു

മുംബൈ: രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ വിപണി നേരിടുന്ന പണ ദൗര്‍ലഭ്യം പരിഹരിയ്‌ക്കാന്‍ കേന്ദ്രം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു.

ഷെഡ്യൂള്‍ഡ്‌ ബാങ്കുകളുടെ ധനാനുപാതം (സിആര്‍ആര്‍) റിസര്‍വ്‌ ബാങ്ക്‌ ഒരു ശതമാനം കൂടി കുറച്ചതിന്‌ പുറമെ കാര്‍ഷിക കടാശ്വാസ പദ്ധതിയ്‌ക്കായി 25000 കോടി രൂപ ബാങ്കുകള്‍ക്ക്‌ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

കഴിഞ്ഞയാഴ്‌ചത്തെ ഒന്നര ശതമാനം കുറച്ചത്‌ കൂടി കണക്കിലെടുക്കുമ്പോള്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കരുതല്‍ ധനാനുപാതത്തിലുണ്ടായ കുറവ്‌ രണ്ടര ശതമാനമാണ്‌.

ഇതോടെ 40,000 കോടി രൂപ ബാങ്കുകള്‍ക്ക്‌ വായ്‌പ നല്‌കാനായി ലഭ്യമാകും. കഴിഞ്ഞയാഴ്‌ചത്തെ 60,000 കോടി കൂടി കണക്കിലെടുക്കുമ്പോള്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്‌ ബാങ്കുകള്‍ വിപണിയിലേക്ക്‌ ഒഴുക്കുക.

ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ സ്ഥിരത കൊണ്ടു വരുന്നതിന്റെ ഭാഗമായി വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ അര ശതമാനം വര്‍ദ്ധനവ്‌ വരുത്താനും ആര്‍ബിഐ തീരുമാനമെടുത്തിട്ടുണ്ട്‌.

അതെ സമയം ലോകസമ്പദ്‌ വ്യവസ്ഥയെ പിടിച്ചു കുലുക്കിയ സാമ്പത്തിക പ്രതിസന്ധി ഉടനെയൊന്നും വിട്ടൊഴിയില്ലയെന്നാണ്‌ റിപ്പോര്‍ട്ടുകളുള്ളത്‌.

പണലഭ്യത ഉറപ്പാക്കിയാല്‍ തകര്‍ച്ച നേരിടാമെന്ന്‌ ധനകാര്യ വിദഗ്‌ദ്ധരുടെയും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെയും കണക്കുക്കൂട്ടല്‍ തെറ്റിച്ചു കൊണ്ട്‌ ബുധനാഴ്‌ച ആഗോള ഓഹരി വിപണിയില്‍ ഇടിവ്‌ നേരിട്ടിരുന്നു. ഇന്ത്യയിലും ഈ ഇടിവ്‌ ദൃശ്യമായിരുന്നു. ബുധനാഴ്‌ച ഒറ്റ ദിവസം കൊണ്ട്‌ സെന്‍സെക്‌സ്‌ 674 പോയിന്റ് ഇടിഞ്ഞ് 10809ലും നിഫ്‌റ്റി 180 പോയിന്റ്‌ താഴ്‌ന്ന്‌ 3338 ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

അമേരിക്കന്‍ ഓഹരി വിപണിയിലും വന്‍ ചാഞ്ചാട്ടമാണ്‌ ബുധനാഴ്‌ച അനുഭവപ്പെട്ടത്‌. ന്യൂയോര്‍ക്ക്‌ ഓഹരി സൂചികയായ ഡൗജോണ്‍സ്‌ 9,000 പോയിന്റിന്‌ താഴെയത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+