കണ്ണൂര്‍ വിമാനത്താവളം: 2008 ഏക്കര്‍ ഭൂമി ഏറ്റെടുത്തു
കണ്ണൂര്: നിര്ദ്ദിഷ്ട കണ്ണൂര് വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുക്കല് നടപടികള് പുരോഗമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്.
കണ്ണൂര് കളക്ടറേറ്റില് ചേര്ന്ന വിമാനത്താവള അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയ്ക്കായി 2008 ഏക്കല് സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. ജനുവരി അവസാനത്തോടെ ബാക്കി 1092 ഏക്കര് ഏറ്റെടുക്കും- മന്ത്രി അറിയിച്ചു.
വിമാനത്താവളത്തിന്റെ മൊത്തം മൂലധനത്തിന്റെ 74 ശതമാനം സ്വകാര്യ മൂലധനമായിരിക്കുമെന്നും ഇത് മത്സരാടിസ്ഥാനത്തില് കണ്ടെത്താനുള്ള നടപടികളാണ് നടക്കുന്നതെന്നും വിമാനത്താവള സ്പെഷ്യല് ഓഫീസര് വി തുളസീദാസ് അറിയിച്ചു.
2009 മധ്യത്തോടെ വിമാനത്താവളത്തിന്റെ നിര്മ്മാണപ്രവര്ത്തനങ്ങള് തുടങ്ങും. ഇതോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും നടത്തുമെന്ന് തുളസീദാസ് പറഞ്ഞു. എംഎല്എമാരായ കെ. സുധാകരന്, കെ.കെ ശൈലജ, കളക്ടര് ഇഷിതാ റോയ് എന്നിവര് യോഗത്തില് പങ്കെടുത്തു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications