അഭയ അന്വേഷണം 10 ദിവസത്തിനകം കേരള ഘടകത്തിന്‌ കൈമാറണം
കൊച്ചി: സിസ്റ്റര് അഭയക്കേസുമായി ബന്ധപ്പെട്ട ഫയലുകള് പത്ത് ദിവസത്തിനകം സിബിഐയുടെ കേരള ഘടകത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കേസ് കൈമാറാന് കഴിയില്ലെങ്കില് അന്വേഷണ ഉദ്യോഗസ്ഥനായ ആര്.കെ അഗര്വാളിനോട് നേരിട്ട് കോടതിയില് ഹാജരാകാനും ജസ്റ്റിസ് ആര്. ബസന്ത് നിര്ദ്ദേശിച്ചു.
കേസന്വേഷണം നേരായ വഴിയിലല്ലാ നീങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി അഭയക്കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണവും കേരള ഘടകത്തിന് കൈമാറന് ഒരു മാസം മുമ്പ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല് ഉത്തരവ് പുറത്ത് വന്ന് ഒരു മാസവും ഒമ്പത് ദിവസവും പിന്നിട്ടതിന് ശേഷവും അന്വേഷണം കേരള ഘടകത്തിന് കൈമാറാത്തതെന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു.
കേസ് കൊച്ചി യൂണിറ്റിന് കൈമാറുന്നതിന് മുമ്പ് സുപ്രീം കോടതിയില് സിബിഐ ലീഗല് സെല് അപ്പീല് സമര്പ്പിക്കാനിരിയ്ക്കുന്നതിനാലാണ് അന്വേഷണം കൈമാറത്തതെന്ന് സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു.
എന്നാല് അഭിഭാഷകന്റെ വിശദീകരണത്തില് അതൃപ്തി രേഖപ്പെടുത്തിയ കോടതി സിബിഐയുടെ നടപടിയെ നിശിതമായി വിമര്ശിച്ചു. സിബിഐ നിയമത്തിന് അതീതരാണോയെന്നും കോടതി ചോദിച്ചു.
അടുത്ത മാസം മൂന്നിന് മുമ്പ് അന്തിമ തീരുമാനം ഹൈക്കോടതിയേയും വിചാരണക്കോടതിയായ എറണാകുളം സിജെഎം കോടതിയേയും അറിയിക്കണമെന്ന് ജസ്റ്റിസ് ബസന്ത് ഇടക്കാല ഉത്തരവില് വ്യക്തമാക്കി.
അഭയക്കേസ് നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റിസ് രാംകുമാറാണ് കേസന്വേഷണം കേരള ഘടകത്തിന് കൈമാറണമെന്ന് ഉത്തരവിട്ടിരുന്നത്. എന്നാല് ബുധനാഴ്ച കേസ് വീണ്ടും പരിഗണനയ്ക്കെത്തിയപ്പോള് വാദം കേള്ക്കാന് രാംകുമാര് വിസമ്മതിയ്ക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()












Click it and Unblock the Notifications